Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2018 5:02 AM GMT Updated On
date_range 24 May 2018 5:02 AM GMTആരോഗ്യ ബോധവത്കരണ പ്രദർശനം
text_fieldsbookmark_border
തിരുവനന്തപുരം: ഗവ. നഴ്സിങ് കോളജ് വിദ്യാർഥികൾ, ജീവിതശൈലി രോഗങ്ങളെ കുറിച്ച് ആരോഗ്യ ബോധവത്കരണ പ്രദർശനം മെഡിക്കൽ കോളജാശുപത്രിയിൽ സംഘടിപ്പിച്ചു. നഴ്സിങ് കോളജ് പ്രിൻസിപ്പൽ പ്രഫ. എൽ. നിർമല അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളജ് ആർ.എം.ഒ ഡോ. മോഹൻ റോയ് ഉദ്ഘാടനം ചെയ്തു. കാർഡിയോ തൊസിക് സർജൻ ഡോ. രാജേന്ദ്രൻ എം.സി, നഴ്സിങ് ഓഫിസർ ഉദയറാണി, മെഡിക്കൽ സർജിക്കൽ നഴ്സിങ് മേധാവി പി. സുശീല, അസി. പ്രഫ. പ്രസന്ന എന്നിവർ സംസാരിച്ചു. ജീവിതശൈലി രോഗങ്ങളെ തടയുന്നതിന് വേണ്ടി വിദ്യാർഥികൾ തയാറാക്കിയ പത്രിക പ്രഫ. നിർമല ഡോ. മോഹൻ റോയിക്ക് കൈമാറി. അസി. പ്രഫസർമാരായ കവിത ചന്ദ്രൻ, സ്റ്റെല്ല ജോസ്, സഴ്സിങ് സൂപ്രണ്ടുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story