Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2018 5:18 AM GMT Updated On
date_range 23 May 2018 5:18 AM GMTവിദേശത്ത് പഠനം: ബിനേഷ് ബാലന് 29.92 ലക്ഷം അനുവദിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: വിദേശത്ത് പഠനം നടത്തുന്നതിന് കാസർകോട് ജില്ലയിലെ പട്ടികവർഗ മാവിലൻ വിഭാഗത്തിൽപെട്ട ബിനേഷ് ബാലന് 29.92 ലക്ഷം രൂപ അനുവദിച്ചു. അയർലൻഡിലെ ട്രിനിറ്റി കോളജ് ഡബ്ലിൻ എന്ന സ്ഥാപനത്തിൽ 'ഇൻ റേസ് എത്നിസിറ്റി കോൺഫ്ലിക്ട്' എന്ന വിഷയത്തിൽ 2018 സെപ്റ്റംബറിൽ എം.ഫില്ലിന് ചേരുന്നതിനാണ് തുക അനുവദിച്ചത്. നേരത്തേ തുക അനുവദിക്കുന്നതിന് പട്ടികവർഗ വകുപ്പ് തടസ്സം സൃഷ്ടിച്ചത് വിവാദമായിരുന്നു. മന്ത്രി എ.കെ. ബാലൻ ഇടപെട്ടാണ് ഒടുവിൽ 27 ലക്ഷം നൽകാൻ പട്ടികവർഗ വകുപ്പ് ഉത്തരവിട്ടത്. എന്നാൽ, കേന്ദ്ര സർക്കാറിെൻറ നാഷനൽ സ്കോളർഷിപ് ലഭിച്ചതിനാൽ സംസ്ഥാന സർക്കാർ 1.82 ലക്ഷം മാത്രമേ അനുവദിച്ചുള്ളൂ. ഈ സാഹചര്യത്തിലാണ് 29.92 ലക്ഷം അനുവദിക്കാൻ ഉത്തരവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story