Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2018 5:32 AM GMT Updated On
date_range 20 May 2018 5:32 AM GMTകാറിന് പിന്നിൽ ലോറിയിടിച്ച് കാർ തകർന്നു; കാർയാത്രികർ രക്ഷപ്പെട്ടു
text_fieldsbookmark_border
ചവറ: കാറിന് പിന്നിൽ ലോറിയിടിച്ച് കാർ തകർന്നു. ദേശീയപാതയിൽ നീണ്ടകര പള്ളിക്ക് സമീപം ശനിയാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. എറണാകുളം മുളംതുരുത്തി പെരുംപള്ളി ചോലാമ്പൽ വീട്ടിൽ ഡോ. തോമസ് ജോണിെൻറ കാറാണ് തകർന്നത്. നീണ്ടകര ജങ്ഷനിൽ സ്വകാര്യബസ് ആളെ ഇറക്കുന്നതിനായി നിർത്തി. ഇതിനുപിന്നാലെ വന്ന കാർ ബസിന് പിറകിലായി നിർത്താൻ ശ്രമിക്കവെ കാറിന് പിന്നാലെ വന്ന ലോറി കാറിെൻറ പിറകിൽ ഇടിക്കുകയായിരുന്നു. ശക്തമായ ഇടിയിൽ ലോറി കാറിനെ മുന്നോട്ട് കൊണ്ടുപോവുകയും കാർ ബസിന് പിന്നിൽ ഇടിച്ച് നിൽക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാറിൽ ഉണ്ടായിരുന്നവർ പരിേക്കൽക്കാതെ രക്ഷപ്പെട്ടു. പൊലീസ് എത്തിയാണ് റോഡിൽ കിടന്നിരുന്ന വാഹനങ്ങൾ നീക്കം ചെയ്തത്. അപകടത്തിൽെപട്ട മൂന്ന് വാഹനങ്ങളും കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story