Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2018 5:38 AM GMT Updated On
date_range 18 May 2018 5:38 AM GMTകോൺഗ്രസ് പ്രധാനമന്ത്രിമാർ ഇന്ത്യൻ ജനാധിപത്യം സംരക്ഷിച്ചവർ ^ബിന്ദുകൃഷ്ണ
text_fieldsbookmark_border
കോൺഗ്രസ് പ്രധാനമന്ത്രിമാർ ഇന്ത്യൻ ജനാധിപത്യം സംരക്ഷിച്ചവർ -ബിന്ദുകൃഷ്ണ കൊല്ലം: നരേന്ദ്ര മോദി രാജ്യം ഭരിക്കുമ്പോൾ ഇന്ത്യൻ ജനാധിപത്യം പണാധിപത്യമായി മാറുെന്നന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ. കർണാടകയിൽ എം.എൽ.എമാർക്ക് നൂറുകോടി രൂപ നൽകാൻ ബി.ജെ.പി തയാറാകുന്നത് ഇതിന് തെളിവാണെന്നും അവർ പറഞ്ഞു. രാജീവ്ഗാന്ധിയുടെ രക്തസാക്ഷിത്വഭൂമിയായ തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽനിന്ന് കർണാടക പി.സി.സി ജനറൽ സെക്രട്ടറി പ്രകാശത്തിെൻറ നേതൃത്വത്തിൽ കർണാടകം, കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലൂടെ പ്രയാണം നടത്തുന്ന രാജീവ്ജി ജ്യോതിപ്രയാണത്തിന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട പ്രസ്ക്ലബിന് സമീപം നൽകിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജാഥാ ക്യാപ്റ്റൻ പ്രകാശം മറുപടി പ്രസംഗം നടത്തി. യോഗത്തിൽ കെ.പി.സി.സി സെക്രട്ടറി എ. ഷാനവാസ്ഖാൻ, സവിൻ സത്യൻ, എസ്. വിപിനചന്ദ്രൻ, എൻ. ഉണ്ണികൃഷ്ണൻ, സന്തോഷ് തുപ്പാശ്ശേരി, വിഷ്ണു വിജയൻ, കെ.ബി. ഷഹാൽ, കോതേത്ത് ഭാസുരൻ, ശരത്, ശശിധരൻപിള്ള, ശർമ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story