Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2018 5:14 AM GMT Updated On
date_range 17 May 2018 5:14 AM GMTഡെങ്കിപ്പനി പ്രതിരോധം; സർക്കാർ പ്രവർത്തനം മാതൃകപരം ^കെ. മുരളീധരൻ
text_fieldsbookmark_border
ഡെങ്കിപ്പനി പ്രതിരോധം; സർക്കാർ പ്രവർത്തനം മാതൃകപരം -കെ. മുരളീധരൻ തിരുവനന്തപുരം: മുൻവർഷങ്ങളെ അപേക്ഷിച്ച് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കുറക്കാനായത് സർക്കാറിെൻറ മാതൃകാ പ്രവർത്തനത്തിലൂടെയാണെന്ന് കെ. മുരളീധരൻ എം.എൽ.എ. സർക്കാറിെൻറ എല്ലാ വകുപ്പുകളും ഒത്തൊരുമയോടെ പ്രവർത്തിച്ചതിനാലാണ് ഇത്തരമൊരു മാറ്റം കൊണ്ടുവരാനായത്. പരിസരശുചീകരണവും മാലിന്യ സംസ്കരണവും കൂടുതൽ ഫലപ്രദമാക്കാൻ ജനങ്ങൾ കൂടുതൽ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ഡെങ്കി ദിനാചരണത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പേരൂർക്കട സർക്കാർ ആശുപത്രിയിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ പി.എസ്. അനിൽകുമാർ, അഡീഷനൽ ഡയറക്ടർ (പൊതുജനാരോഗ്യം) ഡോ. കെ.ജെ. റീന, റീജനൽ ഡയറക്ടർ ഡോ. രുചി ജെയിൻ, എൻ.വി.ബി.ഡി.സി.പി ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി. മീനാക്ഷി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story