Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2018 5:11 AM GMT Updated On
date_range 2018-05-17T10:41:59+05:30റമദാൻ: ആത്മസംസ്കരണത്തിന് പ്രാധാന്യം നൽകണം ^ഇമാമുമാർ
text_fieldsറമദാൻ: ആത്മസംസ്കരണത്തിന് പ്രാധാന്യം നൽകണം -ഇമാമുമാർ തിരുവനന്തപുരം: ആത്മസംസ്കരണമാണ് വ്രതാനുഷ്ഠാനത്തിെൻറ പരമ ലക്ഷ്യമെന്നും ആത്മവിശുദ്ധി കൈവരിക്കുന്നതിനുള്ള സുവർണാവസരമായി വിശ്വാസികൾ റമദാനെ പ്രയോജനപ്പെടുത്തണമെന്നും തലസ്ഥാനത്തെ ഖാദിമാരുടെയും ഇമാമുമാരുടെയും പ്രത്യേക സംഗമം ആഹ്വാനം ചെയ്തു. മദ്യം, മയക്കുമരുന്ന്, സ്ത്രീപീഡനം, ചൂതാട്ടം, പലിശ തുടങ്ങിയ സാമൂഹിക തിന്മകൾ തുടച്ചുനീക്കുന്നതിന് കർമ പദ്ധതികളാവിഷ്കരിച്ച് മഹല്ലുകൾ രംഗത്തിറങ്ങണം. ഇഫ്താറുകളിൽ ആർഭാടം ഒഴിവാക്കണമെന്നും റമദാനിലെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രയോജനം എല്ലാ വിഭാഗം ജനങ്ങളിലും എത്തുന്നതിന് ശ്രദ്ധിക്കണമെന്നും ലഹരിക്കും മറ്റ് തിന്മകൾക്കുമെതിരെ പ്രതിജ്ഞ പുതുക്കണമെന്നും പണ്ഡിത സംഗമം ആവശ്യപ്പെട്ടു. സെൻട്രൽ ജുമാ മസ്ജിദ് ഒാഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ തിരുവനന്തപുരം വലിയ ഖാദി ചേലക്കുളം മുഹമ്മദ് അബുൽ ബുഷ്റാ മൗലവി അധ്യക്ഷതവഹിച്ചു. പി.എച്ച്. അബ്ദുൽ ഗഫാർ മൗലവി ഉദ്ഘാടനം ചെയ്തു. പാച്ചല്ലൂർ അബ്ദുസ്സലിം മൗലവി പ്രമേയം അവതരിപ്പിച്ചു. പാനിപ്ര ഇബ്രാഹിം മൗലവി, കുറ്റിച്ചൽ ഹസൻ ബസരി മൗലവി, മൗലവി നവാസ് മന്നാനി പനവൂർ, ഇ.പി. അബൂബക്കർ അൽഖാസിമി, കരമന അഷ്റഫ് മൗലവി, കല്ലമ്പലം അർഷദ് അൽഖാസിമി, പൂവച്ചൽ ഫിറോസ്ഖാൻ ബാഖവി, കെ.കെ. സെയ്നുദ്ദീൻ ബാഖവി, മുഹമ്മദ് സലീം ബാഖവി, ദാക്കിർ ഹുസൈൻ അൽ കൗസരി, എൻ.എം. ഇസ്മയിൽ മൗലവി, മീരാൻ ബാഖവി, സയ്യിദ് പൂക്കോയ തങ്ങൾ, സി.കെ. അബ്ദു റഹീം മൗലവി, അൽ അമീൻ മൗലവി, ഹാഫിസ് ബിലാൽ മനാരി, എ. നിസാർ അൽഖാസിമി തുടങ്ങി നൂറിലേറെ ഇമാമുമാരും അൽഫ അബ്ദുൽ ഖാദർ ഹാജി, മോഡേൺ അബ്ദുൽ ഖാദർ ഹാജി, മഫാസ് സിദ്ദീഖ് ഹാജി തുടങ്ങിയ നിരവധി മഹല്ല് ഭാരവാഹികളും സംബന്ധിച്ചു.
Next Story