പ്രിയം തമിഴ്നാട്ടുകാർക്ക്; ലോഡുകണക്കിന് ചക്ക അതിർത്തി കടക്കുന്നു

05:47 AM
16/05/2018
കിളികൊല്ലൂര്‍: മഴയായിക്കഴിഞ്ഞാല്‍ മലയാളിക്ക് വേണ്ടെങ്കിലും പ്ലാവുകളുടെ ചുവട്ടില്‍ ചിതറി കിടന്നിരുന്ന ചക്കകള്‍ക്ക് നല്ലകാലം. ചക്ക ഇപ്പോള്‍ പഴയ ചക്കയല്ല. കൊടുത്താല്‍ നല്ല വിലകിട്ടും. വരിക്കയാണെങ്കില്‍ വില പേശി കൂടുതല്‍ വാങ്ങാം. ചക്കക്കായി ആവശ്യക്കാര്‍ വീടുകള്‍ തോറും കയറിയിറങ്ങുകയാണ്. അഞ്ചു രൂപ മുതല്‍ ഏഴു രൂപ വരെ വിലയ്ക്ക് ശേഖരിച്ചിരുന്ന ചക്കക്ക് ഇപ്പോള്‍ 10 മുതലാണ് വില. ഇങ്ങനെ ശേഖരിക്കുന്ന ചക്ക അതിര്‍ത്തി കടന്നാല്‍ 300 മുതല്‍ 400 രൂപ വരെ വില ലഭിക്കും. തമിഴ് സംഘങ്ങള്‍ നല്ല വില നല്‍കിയാണ് ചക്ക കൊണ്ടുപോകുന്നത്. ചരക്കിറക്കിയശേഷം ദേശീയപാതയിലൂടെ മടങ്ങുന്ന ലോറികളില്‍ കയറ്റി തമിഴ് വിപണിയിെലത്തിക്കുന്ന ചക്കക്ക് ആവശ്യക്കാരേറെയാണ്. വരിക്കച്ചക്ക ചുളകളാക്കിയും മൊത്തമായും വില്‍ക്കുന്നുണ്ട്. തമിഴ്നാട്ടിലെ ചിപ്സ് നിർമാണ യൂനിറ്റുകളും ബിസ്കറ്റ് നിർമാണ കമ്പനികളും ചക്കയും ചക്കക്കുരുവും ശേഖരിക്കുന്നുണ്ടെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു.
Loading...
COMMENTS