Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസംസ്ഥാന ജൂനിയർ...

സംസ്ഥാന ജൂനിയർ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്​​ തുടങ്ങി

text_fields
bookmark_border
പെൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറം, കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ടീമുകൾ ക്വാർട്ടറിൽ തിരുവനന്തപുരം: 23ാമത് സംസ്ഥാന ബോയ്സ് ആൻഡ് ഗേൾസ് ജൂനിയർ സോഫ്റ്റ് ബാൾ ചാമ്പ്യൻഷിപ് തുടങ്ങി. പെൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറം, കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ടീമുകൾ ക്വാർട്ടർ ഫൈനലിൽ കടന്നു. പ്രാഥമിക റൗണ്ടിൽ തിരുവനന്തപുരം പത്തനംതിട്ടയെയും (7-0) മലപ്പുറം കൊല്ലത്തെയും (8-0 ), ആലപ്പുഴ കാസർകോടിനെയും (8--0) എറുണാകുളം കോഴിക്കോടിനെയും (7-0) ആലപ്പുഴ പത്തനംതിട്ടയെയും (20-0), തിരുവനന്തപുരം കാസർകോടിനെയും (12--1) എറുണാകുളം പാലക്കാടിനെയും (5-1) പരാജയപ്പെടുത്തി. ആൺകുട്ടികളുടെ വിഭാഗത്തിൽ വയനാടും മലപ്പുറവും ക്വാർട്ടറിൽ പ്രവേശിച്ചു. പ്രാഥമിക മത്സരങ്ങളിൽ വയനാട് കോട്ടയത്തെയും (4-2) മലപ്പുറം പത്തനംതിട്ടയെയും (6-1) തിരുവനന്തപുരം എറുണാകുളത്തെയും (8-0) കണ്ണൂർ കൊല്ലത്തെയും (16-8) ആലപ്പുഴ പാലക്കാടിനെയും (11-0) കാസർകോട് എറുണാകുളത്തെയും (9-2) മലപ്പുറം കൊല്ലത്തെയും (7--0) വയനാട് കോഴിക്കോടിനെയും (11-1) പരാജയപ്പെടുത്തി. പ്രാഥമിക മത്സരത്തിലെ ബാക്കി മത്സരങ്ങളും ക്വാർട്ടർ ഫൈനലുകളും തിങ്കളാഴ്ച നടക്കും. മേയർ വി.കെ. പ്രശാന്ത് ചാമ്പ്യൻഷിപ് ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ഡോ. കെ.കെ. വേണു അധ്യക്ഷതവഹിച്ചു. ജൂണിൽ തിരുപ്പതിയിൽ നടക്കുന്ന നാഷനൽ സോഫ്റ്റ് ബാൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ ഈ മത്സരത്തിൽനിന്നാണ് െതരഞ്ഞെടുക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story