Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2018 5:53 AM GMT Updated On
date_range 15 May 2018 5:53 AM GMTമഴയിൽ മരം വീണ് പലയിടത്തും ഗതാഗത തടസ്സം; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി
text_fieldsbookmark_border
തിരുവനന്തപുരം: കനത്ത മഴയിൽ നഗരത്തിൽ പലയിടത്തും മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളം കയറി. പനവിള, വഴുതക്കാട് ടാഗോർ തിയറ്ററിന് സമീപം, കാഞ്ഞിരംപാറ, കുടപ്പനക്കുന്ന്, മണ്ണാംമൂല, പി.എം.ജി, നാലാഞ്ചിറ, പേരൂർക്കട അമ്പല നഗർ തുടങ്ങിയ സ്ഥലങ്ങളിലാണ് മരം വീണ് ഗതാഗതം മുടങ്ങിയത്. ഫയർഫോഴ്സ് സംഘമെത്തിയാണ് മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. കൂടാതെ, നഗരത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. ഒാടകൾ നിറഞ്ഞൊഴുകിയതും പലയിടത്തും ഗതാഗത തടസ്സത്തിന് കാരണമായി. തമ്പാനൂരിൽ പലയിടത്തും വെള്ളം കയറി. വൈകീട്ട് നാല് മണിയോടെ തുടങ്ങിയ മഴ മൂന്ന് മണിക്കൂറിലേറെ നീണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story