Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2018 5:11 AM GMT Updated On
date_range 2018-05-15T10:41:58+05:30സ്റ്റീഫൻ ഹോക്കിങ്സ് അനുസ്മരണം
text_fieldsകുണ്ടറ: പെരുമ്പുഴ ഗ്രാമോദ്ധാരണ സി.എസ് വായനശാലയുടെ ആഭിമുഖ്യത്തിൽ നടത്തി. ബി. പൂജാ ലക്ഷ്മി അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡൻറ് എൻ. തുളസീദാസൻപിള്ള അധ്യക്ഷതവഹിച്ചു. നേതൃസമിതി കൺവീനർ എസ്. മണികണ്ഠൻപിള്ള, അജേഷ് മാധവൻ, ബി. സുഗതൻ, കെ. ലക്ഷ്മിക്കുട്ടിയമ്മ, കെ. ഗംഗാധരൻപിള്ള എന്നിവർ സംസാരിച്ചു. ലൈബ്രി വാർഷികത്തിന് തുടക്കമായി കുണ്ടറ: കേരളപുരം പബ്ലിക് ലൈബ്രറിയുടെ 70ാമത് വാർഷികാഘോഷങ്ങൾക്ക് മാരത്തൺ ഓട്ടത്തോടെ തുടക്കമായി. ലൈബ്രറി പ്രസിഡൻറ് ബി. ബൈജു പതാക ഉയർത്തി. തുടർന്ന് കായിക മത്സരങ്ങൾ ആരംഭിച്ചു. ചൊവ്വാഴ്ച കാരംസ് ടൂർണമെൻറ്, ബുധനാഴ്ച ചെസ് ടൂർണമെൻറ്, വെള്ളിയാഴ്ച കവിയരങ്ങ്, ശനിയാഴ്ച ജില്ലാതല ക്വിസ് മത്സരവും നടക്കും. ഞായറാഴ്ച വൈകീട്ട് ആറിനു ചേരുന്ന സാംസ്കാരിക സമ്മേളനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. സംഗീതവും ഇംഗ്ലീഷും പഠിക്കാൻ അവസരം കുണ്ടറ: പുനുക്കൊന്നൂർ ദേശസേവിനി ഗ്രന്ഥശാലയും സംസ്ഥാന സാക്ഷരതാമിഷൻ വികസന വിദ്യാകേന്ദ്രവും ചേർന്ന് സംഗീത പഠനത്തിനും ഇംഗ്ലീഷ് പഠനത്തിനും അവസരം ഒരുക്കുന്നു. ബുധനാഴ്ച സംഗീത ക്ലാസുകളും ആരംഭിക്കും. 17 വയസ്സ് പൂർത്തിയായവർക്ക് കോഴ്സിന് ചേരാം. ഫോൺ: 8281456780, 9846898452.
Next Story