Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2018 5:32 AM GMT Updated On
date_range 12 May 2018 5:32 AM GMTവെറ്ററിനേറിയൻസ് സർവിസ് അസോ. സംസ്ഥാന സമ്മേളനം ഇന്ന്
text_fieldsbookmark_border
കൊല്ലം: മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി ഡോക്ടർമാരുടെ സംഘനയായ കേരള വെറ്ററിനേറിയൻസ് സർവിസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ശനിയാഴ്ച ക്വയിലോൺ ബീച്ച് ഹോട്ടലിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് 'വെറ്റ്സ് വിഷൻ' ശിൽപശാല എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ ഡോ. എൻ.എൻ. ശശി മുഖ്യപ്രഭാഷണം നടത്തും. സമാപനസമ്മേളനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. മേയർ വി. രാജേന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തും. മൃഗസംരക്ഷണ മേഖലയിൽ നടപ്പാക്കേണ്ട നൂതനപദ്ധതികൾ, ക്ഷേമപ്രവർത്തനങ്ങൾ, ഡോക്ടർമാർക്കുവേണ്ട തുടർവിദ്യാഭ്യാസ പരിപാടികൾ തുടങ്ങിയവ സമ്മേളനം ചർച്ചചെയ്യും. വാർത്താസമ്മേളനത്തിൽ അസോസിയേഷൻ സംസ്ഥാന ൈവസ് പ്രസിഡൻറ് ഡോ. െക. ജയരാജ്, ഡോ. ബിന്നി സാമുവൽ, ഡോ. ഷൈൻകുമാർ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story