Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രദേശവാസികൾക്ക്...

പ്രദേശവാസികൾക്ക് ഭീഷണിയായി ജലസംഭരണി: കുലുക്കമില്ലാതെ അധികൃതർ

text_fields
bookmark_border
കൊട്ടിയം: കോൺക്രീറ്റുകൾ പൊട്ടിപ്പൊളിഞ്ഞ് തകർന്നുവീഴാറായ ജലസംഭരണി പ്രദേശവാസികൾക്ക് ഭീഷണിയായിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ. കൊട്ടിയം കമ്പിവിള പേരയം ഡോൺ ബോസ്കോ ജങ്ഷനടുത്തായാണ് റോഡരികിൽ ജലസംഭരണി തകർന്നുവീഴാവുന്ന അവസ്ഥയിലുള്ളത്. ഇത് ജല അതോറിറ്റി ഓഫിസിനടുത്തായാണ് സ്ഥിതിചെയ്യുന്നത്. ടാങ്കി​െൻറ കോൺക്രീറ്റുകൾ തകർന്ന് വെള്ളം ചോർന്നുപോവുന്നുണ്ട്. കോൺക്രീറ്റി​െൻറ കമ്പികൾ പുറത്തുകാണാവുന്ന നിലയിലാണ്. ലക്ഷക്കണക്കിന് ലിറ്റർ വെള്ളം കൊള്ളുന്ന ഈ ജലസംഭരണിക്ക് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തി പരിസരവാസികളെ അപകടഭീതിയിൽനിന്ന് കരകയറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പലതവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story