Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2018 5:02 AM GMT Updated On
date_range 12 May 2018 5:02 AM GMTബി.ജെ.പി നേതാവിനെതിരെ പി.കെ. ശ്രീമതി എം.പി മാനനഷ്ടേക്കസിന്
text_fieldsbookmark_border
കണ്ണൂർ: സത്യവിരുദ്ധപ്രചാരണങ്ങൾ നടത്തിയെന്നാരോപിച്ച് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ പി.കെ. ശ്രീമതി എം.പി മാനനഷ്ടക്കേസിന് വക്കീൽ നോട്ടീസ് അയച്ചു. അഡ്വ. ബി.പി. ശശീന്ദ്രൻ മുഖേനയാണ് നോട്ടീസ് നൽകിയത്. പി.കെ. ശ്രീമതി ആരോഗ്യമന്ത്രിയായിരിെക്ക മകൻ പി.കെ. സുധീറും കോടിയേരി ബാലകൃഷ്ണെൻറ മകനും ചേർന്ന് നടത്തുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിക്ക് വഴിവിട്ട് സഹായങ്ങൾ നൽകിയെന്ന് ചാനൽ ചർച്ചകളിൽ ആരോപിച്ചതിനെതിരെയാണ് നോട്ടീസ്. ശ്രീമതിയുടെ മകന് ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയുമായും ബന്ധമില്ലെന്നും നോട്ടീസ് ലഭിച്ച് അഞ്ചു ദിവസത്തിനുള്ളിൽ നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും നോട്ടീസിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story