Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരസ്യങ്ങളുടെ ലേലം;...

പരസ്യങ്ങളുടെ ലേലം; ഉപാധികള്‍ കര്‍ശനമാക്കി

text_fields
bookmark_border
തിരുവനന്തപുരം: തലസ്ഥാനനഗരത്തില്‍ ഫ്ലക്സ് ബോര്‍ഡുകളും പരസ്യങ്ങളും സ്ഥാപിക്കുന്നതിന് വ്യവസ്ഥകള്‍ കര്‍ശനമാക്കി കോര്‍പറേഷന്‍. കവടിയാര്‍ മുതല്‍ മ്യൂസിയം ജങ്ഷന്‍ വരെ പരസ്യമുക്തമേഖലയാണിനി. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതോ ഡ്രൈവര്‍മാരുടെ കാഴ്ച മറക്കുന്ന വിധമോ പരസ്യങ്ങളും ബോര്‍ഡുകളും സ്ഥാപിക്കാന്‍ പാടില്ല. പുതുക്കിയ നിരക്കില്‍ പരസ്യത്തുക ഈടാക്കുന്നതിനുള്ള ലേലനടപടികള്‍ക്കും കൗണ്‍സില്‍ യോഗം അനുമതി നല്‍കി. നഗരനിരത്തില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ക്കും പരസ്യങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. ആരാധനാലയങ്ങള്‍, കളിസ്ഥലങ്ങള്‍, പാര്‍ക്കുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എം.പി/എം.എല്‍.എ പൊതുഫണ്ടുപയോഗിച്ച് നിര്‍മിച്ചിട്ടുള്ള വെയ്റ്റിങ് ഷെഡുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തിരക്കുള്ള ജങ്ഷനുകള്‍, ട്രാഫിക് ഐലൻറുകള്‍ എന്നിവിടങ്ങളില്‍ പരസ്യങ്ങള്‍ പാടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story