Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആരോഗ്യ ഇൻഷുറൻസ്...

ആരോഗ്യ ഇൻഷുറൻസ് പദ്ധതി; പുതുക്കൽ/വിതരണം 31ന് അവസാനിക്കും

text_fields
bookmark_border
തിരുവനന്തപുരം: ആർ.എസ്.ബി.വൈ/ചിസ്/എസ്ചിസ് കാർഡ് പുതുക്കൽ/വിതരണം 31ന് അവസാനിക്കും. രജിസ്റ്റർ ചെയ്തശേഷം ഇനിയും കാർഡ് കൈപ്പറ്റിയിട്ടില്ലാത്തവർക്കും നിലവിൽ സ്മാർട്ട് കാർഡ് ഉണ്ടായിട്ടും പുതുക്കാൻ സാധിച്ചിട്ടില്ലാത്തവർക്കുമായി ജില്ലയിൽ അഞ്ച് ഇടങ്ങളിൽ സ്മാർട്ട് കാർഡ് വിതരണ കേന്ദ്രങ്ങൾ വ്യാഴാഴ്ച മുതൽ 31 വരെ പ്രവർത്തിക്കും. കോർപറേഷൻ ഓഫിസ് -പാളയം തിരുവനന്തപുരം, വലിയകുന്ന് സർക്കാർ ആശുപത്രി -ആറ്റിങ്ങൽ, നഗരസഭാ ടൗൺ ഹാൾ - നെടുമങ്ങാട്, ജെ.ബി.എസ് സ്കൂൾ - നെയ്യാറ്റിൻകര, താലൂക്ക് ആശുപത്രി - പാറശ്ശാല എന്നിവയാണ് കാർഡ് വിതരണ കേന്ദ്രങ്ങൾ. 2013ന് ശേഷം രജിസ്റ്റർ ചെയ്ത് പുതുക്കാതെ അസാധുവായ ഗുണഭോക്താക്കൾക്കും, സ്മാർട്ട് കാർഡ് കൈമോശം വന്നവർക്കും ഈ കേന്ദ്രങ്ങളിൽനിന്ന് സ്മാർട്ട് കാർഡ് നേടാം. കാർഡ് എടുക്കാൻ വരുമ്പോൾ റേഷൻ കാർഡ് നിർബന്ധമായും കൊണ്ടുവരണം. ഫോൺ.9072177633,1800 200 2530.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story