Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2018 8:26 AM GMT Updated On
date_range 10 May 2018 8:26 AM GMTഅനിമൽ ബെർത്ത് കൺട്രോൾ മൈക്രോ സംരംഭ പദ്ധതി; മൊബൈൽ യൂനിറ്റ് ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
തിരുവനന്തപുരം: കുടുംബശ്രീ ജില്ലാ മിഷൻ നടപ്പാക്കി വരുന്ന അനിമൽ ബെർത്ത് കൺട്രോൾ മൈക്രോ സംരംഭ പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് മൊബൈൽ എ.ബി.സി യൂനിറ്റ് പ്രവർത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് നൽകിയ മൂന്ന് ലക്ഷം രൂപയും കുടുംബശ്രീ ജില്ലാ മിഷൻ നൽകിയ നാല് ലക്ഷം രൂപയും ബാങ്ക് സബ്സിഡിയായി ലഭിച്ച ഒമ്പത് ലക്ഷം രൂപയും ഉൾപ്പെടെ 16 ലക്ഷം രൂപയാണ് പദ്ധതി ചെലവ് വകയിരുത്തിയത്. ഒരു എ.ബി.സി സെൻററിനാവശ്യമായ എല്ലാ ഉപകരണങ്ങളും പ്രസ്തുത മൊബൈൽ യൂനിറ്റ് മുഖേന ആശുപത്രികളിൽ എത്തിച്ച് തെരുവുനായ്ക്കളെ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കുകയാണ് പ്രധാന പ്രവർത്തനങ്ങളിലൊന്ന്. മന്ത്രി കെ.ടി. ജലീൽ മൊബൈൽ യൂനിറ്റിെൻറ വാഹനം ഫ്ലാഗ് ഒാഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സംസ്ഥാന മിഷൻ പ്രോഗ്രാം ഒാഫിസർ നികേഷ് കിരൺ, എ.ഡി.എം.സി മാരായി സിയാദ് .എസ്, ഷാനിമോൾ.എ എന്നിവർ സംസാരിച്ചു. ജില്ലാ മിഷൻ കോഒാഡിനേറ്റർ ഡോ. കെ.ആർ. ഷൈജു സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story