Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമന്ത്രമല്ല മായയല്ല,...

മന്ത്രമല്ല മായയല്ല, നാഥിനുവേണ്ടി ഒരുങ്ങുന്നത്​ യാഥാർഥ്യത്തി​െൻറ അക്ഷരവീട്​ *മ​ജീ​ഷ്യ​ൻ നാ​ഥി​നുവേ​ണ്ടി അ​യി​രൂ​രി​ൽ ഒ​രു​ങ്ങു​ന്ന​ത് 'ഋ'​ അ​ക്ഷ​ര​വീ​ട്​

text_fields
bookmark_border
വർക്കല: ജാലവിദ്യയെന്ന അദ്ഭുതകലയിലൂടെ സമൂഹത്തിനും സഹജീവികൾക്കും ആനന്ദവും വിവേകവും പകരുന്ന മജീഷ്യൻ നാഥിനുവേണ്ടി അക്ഷരവീടൊരുങ്ങും. 'മാധ്യമം', താരസംഘടനയായ അമ്മ, യു.എ.ഇ എക്സ്ചേഞ്ച് എന്നിവയുടെ സഹകരണത്തിലൂെടയാണ് 'അക്ഷരവീട്' പദ്ധതി നടപ്പാക്കുന്നത്. തേജോമയമായ പ്രവർത്തനങ്ങളിലൂടെ സമൂഹത്തി​െൻറ ഉപ്പായി മാറിയ മനുഷ്യരെ കണ്ടെത്തി നൽകുന്ന സമ്മാനമാണ് 'മാധ്യമം' അക്ഷരവീട്. കായികതാരം രഖിൽ ഘോഷ്, നടി ജമീലമാലിക്, കലാസാഹിത്യമേഖലയിൽ പ്രവർത്തിക്കുന്ന അജികുമാർ പനമരം, മകൾ അഭിനു, ഹൈജംപ് താരമായ ജിഷണ, വിദ്യാർഥിയും കായികതാരവുമായ ടി.െജ. ജംഷീല തുടങ്ങിയവർക്കാണ് ഇതുവരെ അക്ഷരവീട് ഉപഹാരം ലഭിച്ചത്. മലയാളത്തിലെ 51 അക്ഷരങ്ങളെയാണ് ഓരോ വീടും പ്രതിനിധാനംചെയ്യുന്നത്. നാഥിനുവേണ്ടി ഒരുങ്ങുന്നത് 'ഋ' അക്ഷരവീടാണ്. അയിരൂർ ചാരുംകുഴിയിൽ നിർമിക്കുന്ന ഏഴാമത് അക്ഷരവീടിനാണ് ശിലയിട്ടത്. ചടങ്ങിൽ സമൂഹത്തി​െൻറ വിവിധമേഖലയിലെ പ്രമുഖ വ്യക്തികൾ സാക്ഷ്യം വഹിച്ചു. ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. സുമംഗല ശിലാസ്ഥാപനം നിർവഹിച്ചു. സമൂഹത്തിനും കലയ്ക്കുമായി ജീവിതം സമർപ്പിച്ച വ്യക്തികളെ ആദരിക്കാനും അവർക്ക് വീടുണ്ടാക്കി നൽകാനുമുള്ള അക്ഷരവീട് പദ്ധതി ഉത്തമമായ മാതൃകയാണെന്നും അത് മാതൃഭാഷയിലെ അക്ഷരവുമായി ബന്ധപ്പെട്ടു നിൽക്കുന്നത് അഭിമാനകരമാണെന്നും വി. സുമംഗല പറഞ്ഞു. പദ്ധതിക്ക് ഗ്രാമപഞ്ചായത്തി​െൻറ പൂർണ പിന്തുണ സ്വാഗതസംഘം ചെയർപേഴ്സൺ കൂടിയായ അവർ വാഗ്ദാനംചെയ്തു. 'മാധ്യമം' ജനറൽ മാനേജർ കളത്തിൽ ഫാറൂഖ്, തിരുവനന്തപുരം റീജനൽ മാനേജർ വി.എസ്. സലിം, മാർക്കറ്റിങ് മാനേജർ ജുനൈസ്, ഡെപ്യൂട്ടി എഡിറ്റർ വയലാർ ഗോപകുമാർ, ബിസിനസ് ഡെവലപ്മ​െൻറ് ഓഫിസർ സാജുദ്ദീൻ, യു.എ.ഇ എക്സ്ചേഞ്ച് വർക്കല ബ്രാഞ്ച് മാനേജർ കണ്ണൻ, കൈരളി ജുവലേഴ്സ് മാനേജിങ് പാർട്ണർ റിയാസ്, അക്ഷരവീടി​െൻറ നിർമാണ ചുമതലയുള്ള ഹാബിറ്റാറ്റി​െൻറ പ്രോജക്ട് എൻജിനീയർ സുരേഷ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം വനിത, മാധ്യമം പ്രതിനിധികളായ ബാസിത്ത്, ഷാനവാസ്, അൻസാർ വർണന, പൗരപ്രമുഖരായ സവാദ് ഹാജി, അബ്ദുൽ ഹക്കിം, ഷാക്കിർ, നാടകകൃത്ത് ഇടവ ഷുക്കൂർ, 'സെൻസ്' ജന. സെക്രട്ടറി സി.വി. വിജയൻ, സ്വാഗതസംഘം കൺവീനർ അനസ് കായൽപ്പുറം, മജീഷ്യൻ നാഥ് തുടങ്ങിയവർ സംബന്ധിച്ചു. നാലു മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി അക്ഷരവീട് മജീഷ്യൻ നാഥിന് സമർപ്പിക്കുമെന്ന് 'മാധ്യമം' ജനറൽ മാേനജർ കളത്തിൽ ഫാറൂഖ് അറിയിച്ചു. നാല് പതിറ്റാണ്ടായി കേരളത്തിലങ്ങോളമിങ്ങോളം മാജിക് അവതരിപ്പിക്കുകയാണ് മജീഷ്യൻ നാഥ്. മാജിക് എന്ന കലയെ ധനാഗമമാർഗമായല്ല സമൂഹത്തെ ഉണർത്താനും ചിന്തിപ്പിക്കാനുമുള്ള ശക്തമായ ബോധവത്കരണ മാധ്യമമായാണ് നാഥ് സമീപിക്കുന്നത്. അയിരൂരിൽ അദ്ദേഹത്തിനുവേണ്ടി അക്ഷരവീട് ഒരുങ്ങുമ്പോൾ ഗ്രാമം മുഴുവനും പൂർണ പിന്തുണയുമായെത്തിയതും അതുകൊണ്ടുതന്നെ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story