Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇന്ന്​ പോയിട്ട്​ നാളെ ...

ഇന്ന്​ പോയിട്ട്​ നാളെ വാ...

text_fields
bookmark_border
ശാസ്താംകോട്ട: പോരുവഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആഴ്ചയിൽ നാലുദിവസവും ഡോക്ടറില്ല. മൂന്ന് ദിവസങ്ങളിൽ ഏതാനും മണിക്കൂർ മാത്രമാണ് ഡോക്ടറുടെ സേവനം ലഭ്യമാകുന്നത്. ആശുപത്രിയിലെ പ്രധാന ഡോക്ടർ ഇൗവിധം വിട്ടുനിൽക്കൽ ശീലമാക്കിയതോടെ താഴേത്തട്ടിലെ ജീവനക്കാരും തോന്നുംപടിയാണ് എത്തുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രത്തി​െൻറ ഭരണച്ചുമതലയുള്ള പോരുവഴി പഞ്ചായത്ത് പ്രശ്നത്തിൽ ഇടപെടുന്നില്ലെന്നും പരാതിയുണ്ട്. പഞ്ചായത്തിലെ ഏറ്റവും പിന്നാക്ക പ്രദേശമായ മലനട മേഖലയിലാണ് പ്രാഥമികാരോഗ്യ കേന്ദ്രം സ്ഥിതിചെയ്യുന്നത്. എട്ട് ദലിത് കോളനികളാണ് ആശുപത്രിക്ക് ചുറ്റുവട്ടത്തുള്ളത്. നിർധനരായ നാട്ടുകാരാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തെ ആശ്രയിക്കുന്നത്. ഒരു പനി വന്നാൽ പോലും ചികിത്സ കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് നാട്ടുകാർ പറയുന്നു. ആഴ്ച അവധി ഒഴികെ ആറ് ദിവസവും ഡോക്ടർമാർ ആശുപത്രിയിൽ ഒ.പി ഡ്യൂട്ടിക്ക് ഉണ്ടാകണമെന്നാണ് സർക്കാർ നിർദേശം. എന്നാൽ, ഡോക്ടർ 11 മണിയോടെ വന്ന് ഒരുമണിക്ക് തന്നെ മടങ്ങുന്നതാണ് നടപ്പുരീതി. പോരുവഴി പഞ്ചായത്ത് ഭരണസമിതിക്ക് നാട്ടുകാർ ഇതിനകം നിരവധി പരാതികൾ നൽകിയിട്ടുണ്ട്. ഡോക്ടർ അടക്കമുള്ള ജീവനക്കാർക്കെതിരെ വിജിലൻസിന് പരാതി നൽകാൻ തയാറെടുക്കുകയാണ് പ്രദേശത്തെ യുവാക്കൾ.
Show Full Article
TAGS:LOCAL NEWS 
Next Story