Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാതാപിതാക്കൾ അകന്ന്...

മാതാപിതാക്കൾ അകന്ന് കഴിയുന്നതിൽ മനംനൊന്ത് ആറാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു

text_fields
bookmark_border
പത്തനാപുരം: മാതാപിതാക്കള്‍ തമ്മിലെ അകല്‍ച്ചയില്‍ മനംനൊന്ത് ആറാം ക്ലാസുകാരന്‍ കനാലില്‍ ചാടി ആത്മഹത്യ ചെയ്തു. പത്തനാപുരം പുന്നല നെല്ലിമുരിപ്പ് തിരുത്തിക്കോണം സീനാഭവനില്‍ വേണു --ബിന്ദുമോള്‍ ദമ്പതികളുടെ മകന്‍ ആദിത്യന്‍ (12) ആണ് മരിച്ചത്. വലതുകര കനാലി​െൻറ പുന്നല നായന്‍ക്കരിമ്പ് ഭാഗത്തുെവച്ച് വിദ്യാർഥി കനാലിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഉടന്‍തന്നെ കനാലില്‍നിന്ന് പുറത്തെടുത്ത് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. കുടുംബ വഴക്കിനെതുടര്‍ന്ന് ആദിത്യ​െൻറ മാതാപിതാക്കള്‍ അകന്നുകഴിയുകയാണ്. ഇതിലുള്ള മനോവിഷമത്താലാണ് ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം. സഹോദരി: അനശ്വര. പത്തനാപുരം പൊലീസ് കേസെടുത്തു .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story