Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമികവുത്സവവും...

മികവുത്സവവും കല്ലറ^പാങ്ങോട് മേളയും ഇന്ന് ആരംഭിക്കും-------------------

text_fields
bookmark_border
മികവുത്സവവും കല്ലറ-പാങ്ങോട് മേളയും ഇന്ന് ആരംഭിക്കും------------------- കല്ലറ: പാങ്ങോട് കെ.വി.യു.പി.എസ് ഹെർക്കുലീസ് അങ്കണത്തിൽ കല്ലറ-പാങ്ങോട് മേളക്ക്‌ വ്യാഴാഴ്ച തിരശ്ശീല ഉയരും. വൈകീട്ട് മൂന്നിന് ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസവകുപ്പി​െൻറ നിർദേശാനുസരണം സ്കൂളിൽ ഈ വർഷം ആരംഭിക്കുന്ന മികവുത്സവം അഡ്വ. ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. വിദ്യാലയ മാസ്റ്റർ പ്ലാനി​െൻറ അടിസ്ഥാനത്തിൽ തയാറാക്കിയ അക്കാദമിക് കലണ്ടർ പാങ്ങോട് പഞ്ചായത്ത് പ്രസിഡൻറ് എസ്. ഗീത പ്രകാശനം ചെയ്യും. വിദ്യാർഥികൾ നിർമിച്ച വിദ്യാലയ വെബ്സൈറ്റ് ജില്ല പഞ്ചായത്ത് അംഗം എസ്.എം. റാസിയും സംസ്ഥാനത്തെ പ്രഥമ കുട്ടികളുടെ ഐ.ടി കമ്പനി ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എം. ഷാഫിയും ഉദ്ഘാടനം ചെയ്യും. ഒരാഴ്ചത്തെ മികവ് പ്രദർശനത്തിൽ വിദ്യാഭ്യാസ കലാ സാംസ്കാരിക പരിപാടികൾ, പുസ്തകമേള, ഫ്ലവർഷോ, വാഹനമേള, കാർഷിക വ്യാവസായിക മേള, അമ്യൂസ്മ​െൻറ് പാർക്ക്, മെഡിക്കൽ ക്യാമ്പുകൾ, പഠനപരിശീലന ക്ലാസുകൾ എന്നിവയുണ്ടാകും. ഏപ്രിൽ നാലിന് നടക്കുന്ന സമാപനസമ്മേളനം വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story