Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുട്ടത്തറയിൽ ഇറച്ചി...

മുട്ടത്തറയിൽ ഇറച്ചി മാലിന്യസംസ്​കരണ പ്ലാൻറ്​ അനുവദിക്കില്ല ^വി.എസ്​. ശിവകുമാർ

text_fields
bookmark_border
മുട്ടത്തറയിൽ ഇറച്ചി മാലിന്യസംസ്കരണ പ്ലാൻറ് അനുവദിക്കില്ല -വി.എസ്. ശിവകുമാർ തിരുവനന്തപുരം: മുട്ടത്തറയിൽ സ്ഥാപിക്കാനുദ്ദേശിച്ച നഴ്സിങ് കോളജ് മാറ്റി പകരം ഇറച്ചി മാലിന്യസംസ്കരണ പ്ലാൻറ് സ്ഥാപിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ. സിമെറ്റി​െൻറ ആഭിമുഖ്യത്തിൽ കഴിഞ്ഞ സർക്കാർ തറക്കല്ലിട്ട പദ്ധതിക്ക് ആറു കോടി അന്ന് അനുവദിക്കുകയും ചെയ്തിരുന്നു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന് രണ്ടു വർഷമായിട്ടും കോളജി​െൻറ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തത് ഖേദകരമാണ്. കഴിഞ്ഞ സർക്കാർ പ്രദേശത്ത് ഏറ്റെടുത്ത അഞ്ചര ഏക്കർ സ്ഥലത്ത് മത്സ്യത്തൊഴിലാളികളെയും വികലാംഗ കോളനി നിവാസികളെയും പുനരധിവസിപ്പിക്കുന്നതിന് ആരംഭിച്ച ഭവനനിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുകയാണ്. ജനവാസകേന്ദ്രമായി മാറുന്ന ഈ ഭാഗത്ത് ഇറച്ചി മാലിന്യസംസ്കരണ പ്ലാൻറ് സ്ഥാപിക്കുന്നത് ശരിയായ നടപടിയല്ല. ജനവികാരം ഉൾക്കൊണ്ട് സർക്കാറും കോർപറേഷനും നീക്കത്തിൽനിന്ന് പിന്മാറണമെന്നും ശിവകുമാർ പ്രസ്താവനയിൽ ആവശ്യെപ്പട്ടു. നൈപുണ്യ പരിശീലനവും തൊഴിലും തിരുവനന്തപുരം: നഗരസഭയിൽ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയനഗര ഉപജീവന ദൗത്യത്തി​െൻറ (NULM) ആഭിമുഖ്യത്തിൽ 'സൈബർ സെക്യൂരിറ്റി' തൊഴിലധിഷ്ഠിത കോഴ്സിലേക്ക് നഗരസഭാ പരിധിയിലുള്ള യുവതി-യുവാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പരിശീലനം പൂർണമായും സൗജന്യമാണ്. നിലവിലെ ബാച്ചിൽ 35 പേർക്കാണ് അവസരം. രജിസ്ട്രേഷൻ ഏപ്രിൽ നാലിന് രാവിലെ 10 മുതൽ 12 വരെ. ഫോൺ: 9995444585, 8606258829.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story