Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദക്ഷിണാഫ്രിക്കയിൽ...

ദക്ഷിണാഫ്രിക്കയിൽ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു

text_fields
bookmark_border
നേമം: ദക്ഷിണാഫ്രിക്കയിൽ കൊല്ലപ്പെട്ട നേമം സ്വദേശിയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ ശാന്തികവാടത്തിൽ സംസ്കരിച്ചു. നേമം പൊലീസ് ക്വാർട്ടേഴ്സ് റോഡിൽ കുതിരവട്ടത്ത് വീട്ടിൽ അശോക് കുമാറാണ് (55) ദക്ഷിണാഫ്രിക്കയിൽ ഇക്കഴിഞ്ഞ 15ന് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ദക്ഷിണാഫ്രിക്കയിൽ തുടർ നടപടിക്ക് ശേഷം തിങ്കളാഴ്ച പുലർച്ചെ അഞ്ചിന് തിരുവനന്തപുരം അന്തർദേശീയ വിമാനത്താവളത്തിൽ മൃതദേഹം എത്തിച്ചേർന്നു. രാവിലെ 6.15ന് നേമം സ്റ്റുഡിയോ റോഡിൽ താമസിക്കുന്ന സഹോദരൻ വിജയ​െൻറ വീട്ടിൽ പൊതുദർശനത്തിനുെവച്ച ശേഷം രാവിലെ 10ന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. അശോക​െൻറ ഭാര്യ: ഇന്ദ്രാണി ദേവി കെ.എസ്.ഇ.ബി. അസി. എൻജിനിയറാണ്. മകൾ: ആഗ്രഹ ദത്ത പ്ലസ് ടു വിദ്യാർഥിനി. സഞ്ചയനം വെള്ളിയാഴ്ച.
Show Full Article
TAGS:LOCAL NEWS 
Next Story