Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2018 5:17 AM GMT Updated On
date_range 25 March 2018 5:17 AM GMTആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ
text_fieldsbookmark_border
കൊല്ലം: കോർപറേഷൻ പരിധിയിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കുന്നതിന് ക്രമീകരണങ്ങളൊരുക്കിയതായി ക്ഷേമകാര്യ സ്ഥിരം സമിതി ചെയർേപഴ്സൺ എസ്. ഗീതാകുമാരി അറിയിച്ചു. തൃക്കോവിൽവട്ടം സോണലിലെ ഏഴ് മുതൽ 11 വെര ഡിവിഷനുകളിലേത് ഞായറാഴ്ച മുതൽ 30വരെ സോണൽ ഒാഫിസിൽ നടക്കും. 13 മുതൽ 17വരെയും 42 മുതൽ 45 വരെയുമുള്ള ഡിവിഷനുകളിലേത് 27മുതൽ 30 വരെ തീയതികളിൽ കടപ്പാക്കട സ്പോർട്സ് ക്ലബിൽ നടക്കും. 20 മുതൽ 23 വരെ ഡിവിഷനുകളിേലത് 27, 28 തീയതികളിൽ മങ്ങാട് എൽ.പി സ്കൂളിലും 18,19, 24, 25, 30 ഡിവിഷനുകളിലേത് 29, 30 തീയതികളിൽ കോയിക്കൽ ഗവ. ൈഹസ്കൂളിൽ നടക്കും. നമ്പർ: ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, 54, 55 ഡിവിഷനുകളിലേത്: കാവനാട് ഗവ. യു.പി.എസിൽ 29 മുതൽ ഒന്നുവരെ തീയതികളിൽ നടക്കും. 34, 35, 36, 37, 38, 39, 40, 41 ഡിവിഷനുകളിലെ കാർഡ് പുതുക്കൽ വാളത്തുംഗൽ ബോയ്സ് ഹൈസ്കൂളിൽ 31 മുതൽ ഏപ്രിൽ നാലുവരെ നടക്കും. 26, 27, 28, 29, 31, 32, 33 ഡിവിഷനുകളിലേത് വടക്കേവിള സോണൽ ഒാഫിസിൽ 31 മുതൽ ഏപ്രിൽ മൂന്നുവരെയും 47, 48, 49, 50, 51 ഡിവിഷനുകളിലേത് വാടി സെൻറ് ആൻറണീസ് സ്കൂളിൽ 31 മുതൽ ഏപ്രിൽ ഒന്നുവരെയും നടക്കും. ആറ്, 12, 46, 52, 53 ഡിവിഷനുകളിലെ പുതുക്കൽ ടൗൺ യു.പി സ്കൂളിൽ മാർച്ച് 31, ഏപ്രിൽ ഒന്ന് തീയതികളിൽ നടക്കും. റേഷൻ കാർഡ് സ്മാർട്ട് കാർഡ് 30 രൂപ എന്നിവ പുതുക്കുന്നതിന് നൽകേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story