Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഔഷധിയുടെ ഔഷധ...

ഔഷധിയുടെ ഔഷധ നിര്‍മാണകേന്ദ്രം 27ന് മുട്ടത്തറയിൽ തുടങ്ങും

text_fields
bookmark_border
തിരുവനന്തപുരം: ഔഷധിയുടെ രണ്ടാമത്തെ ഔഷധ നിര്‍മാണകേന്ദ്രം ചൊവ്വാഴ്ച വൈകീട്ട് 3.30ന് തിരുവനന്തപുരം മുട്ടത്തറയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിക്കും. ഔഷധിയുടെ ഗവേഷണവിഭാഗം വികസിപ്പിച്ചെടുത്ത പത്ത് മരുന്നുകളാണ് ഇവിടെ ഉൽപാദിപ്പിക്കുന്നതെന്ന് ചെയര്‍മാന്‍ ഡോ. കെ.ആര്‍. വിശ്വംഭരനും മാനേജിങ് ഡയറക്ടര്‍ കെ.വി. ഉത്തമനും വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ മരുന്നു നിര്‍മാണ മാനദണ്ഡങ്ങള്‍ അനുസരിച്ച് ക്ലീന്‍ റൂം ആശയത്തിലുള്ള ആധുനിക ക്രമീകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. 6.50 കോടി രൂപ െചലവഴിച്ചാണ് ഫാക്ടറി നിര്‍മിച്ചത്. തുടക്കത്തില്‍ ഒരു ഷിഫ്റ്റില്‍ 38 പേര്‍ക്ക് സ്ഥിരംജോലി ലഭിക്കും. രണ്ടാമത്തെ ഷിഫ്റ്റ് പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ 15 പേര്‍ക്കും കൂടി സ്ഥിരംജോലി ലഭിക്കും. ഈവര്‍ഷം 140 കോടിയുടെ വിറ്റുവരവാണ് ലക്ഷ്യംവെക്കുന്നതെന്നും അവര്‍ അറിയിച്ചു. ഡയറക്ടർ ബോർഡ് അംഗം ജി.ആർ. അനിൽ, സ്വാഗതസംഘം കൺവീനർ സലിം എന്നിവരും സന്നിഹിതരായിരുന്നു. ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള പ്രക്ഷോഭത്തിലേക്ക് തിരുവനന്തപുരം: ലൈറ്റ് ആന്‍ഡ് സൗണ്ട്, പന്തല്‍, പരസ്യപ്രക്ഷേപണ മേഖലയെ പ്രതിസന്ധിയിലാക്കുന്ന കരിനിയമങ്ങള്‍ക്കെതിരെ ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള (എല്‍.എസ്.ഡബ്ല്യു.എ.കെ.) പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതി​െൻറ ഭാഗമായി 26ന് എല്‍.എസ്.ഡബ്ല്യു.എ.കെ സംസ്ഥാന കമ്മിറ്റി അഗങ്ങള്‍ സെക്രേട്ടറിയറ്റിന് മുന്നില്‍ ഉപവാസം അനുഷ്ഠിക്കുമെന്ന് പ്രസിഡൻറ് തമ്പി, ദേശീയ സെക്രട്ടറി പി.എച്ച്. ഇക്ബാല്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രാത്രി 10ന് ശേഷം ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന കോടതിയുടെയും സര്‍ക്കാറി​െൻറയും ഉത്തരവ് എല്ലാ ജില്ലകളിലും കര്‍ശനമാക്കി നടപ്പാക്കുക, സമയക്രമീകരണം പുനഃപരിശോധിക്കുക, ഉച്ചഭാഷിണി ഉപയോഗത്തിനുള്ള അനുവാദം സംഘാടകരുടെ പേരില്‍ മാത്രം നല്‍കുക, നിയമലംഘനം ഉണ്ടാകുകയാണെങ്കില്‍ സംഘടനകളെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യുക, ഓണ്‍ലൈനായി മൈക്ക് സാങ്ഷന്‍ നല്‍കണമെന്നുള്ള മനുഷ്യാവകാശ കമീഷന്‍ ഉത്തരവ് നടപ്പാക്കുക, തൊഴിലാളികള്‍ക്ക് പെന്‍ഷന്‍, സൗജന്യ അപകട ഇന്‍ഷുറന്‍സ്, സൗജന്യ ചികിത്സാ സഹായം, ഇ.എസ്.ഐ ആനുകൂല്യം എന്നിവ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉപവാസം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story