Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 5:35 AM GMT Updated On
date_range 2018-03-24T11:05:58+05:30വാർത്തകളിൽ പക്ഷംപിടിക്കരുത് ^ഡി.ജി.പി
text_fieldsവാർത്തകളിൽ പക്ഷംപിടിക്കരുത് -ഡി.ജി.പി തിരുവനന്തപുരം: വാർത്തകളിൽ പക്ഷം പിടിക്കരുതെന്ന് ഡി.ജി.പി ലോക്നാഥ് െബഹ്റ. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം സിറ്റി ജില്ല സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'മാധ്യമങ്ങളും പൊലീസും പുതിയ കാഴ്ചപ്പാടുകളും'സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല സംഭവങ്ങൾ ഉണ്ടാകുമ്പോഴും പൊലീസിനെതിരെ ഏകപക്ഷീയമായാണ് വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാൽ, പൊലീസിെൻറ ഭാഗം കൂടി കേൾക്കാനും അതുകൂടി വാർത്തയിൽ ഉൾക്കൊള്ളിക്കാനും ശ്രമിക്കുമ്പോഴാണ് വാർത്ത ശരിയാകുന്നത്. ജനാധിപത്യത്തിെൻറ നാലാം തൂണുകളാണ് മാധ്യമങ്ങൾ. യാഥാർഥ്യങ്ങളാകണം വാർത്തയിൽ ഉൾപ്പെടുത്തേണ്ടത്. അതിൽ ഭാവനാസൃഷ്ടി തിരുകിക്കയറ്റുന്നത് സമൂഹത്തെയും സാധാരണക്കാരെയും വഞ്ചിക്കുന്നതിന് തുല്യമാണ്. ചാനലുകളുടെ കടന്നുവരവോടെ പത്രപ്രവർത്തനമേഖല ഏറെ വെല്ലുവിളികൾ നിറഞ്ഞതായിക്കഴിഞ്ഞെന്നും ഡി.ജി.പി പറഞ്ഞു. പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡൻറ് ജി. രാജീവ് അധ്യക്ഷത വഹിച്ചു. ദി ഹിന്ദു എഡിറ്റർ ഗൗരീദാസൻ നായർ വിഷയാവതരണം നടത്തി. ഡി.ഐ.ജി ഷെഫീൻ അഹമ്മദ്, ഡി.സി.പി ജയദേവ്, മാധ്യമപ്രവർത്തരായ പ്രദീപ് പിള്ള, സതീഷ് ബാബു എന്നിവർ സംസാരിച്ചു. കെ.പി.ഒ.എ സംസ്ഥാന പ്രസിഡൻറ് ഡി.കെ. പൃഥ്വിരാജ് മോഡറേറ്ററായി. കെ.പി.ഒ.എ സിറ്റി സെക്രട്ടറി അനിൽകുമാർ നന്ദി പറഞ്ഞു.
Next Story