Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 5:17 AM GMT Updated On
date_range 2018-03-24T10:47:59+05:30ജനപങ്കാളിത്തത്തോടെ എല്ലാ സർക്കാർ ഓഫിസുകളും നവീകരിക്കും –മന്ത്രി ഇ. ചന്ദ്രശേഖരൻ
text_fieldsകൊല്ലം: സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകളും ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി നവീകരിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. പൂയപ്പള്ളി വില്ലേജ് ഓഫിസിെൻറ നവീകരിച്ച കെട്ടിടം നാടിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം. ജി.എസ്. ജയലാൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ശശികുമാർ, പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് ഹംസ റാവുത്തർ, മറ്റു ജനപ്രതിനിധികൾ, എ.ഡി.എം കെ.ആർ. മണികണ്ഠൻ, ഡെപ്യൂട്ടി കലക്ടർമാരായ ബി. ശശികുമാർ, ആർ. സുമീതൻപിള്ള, കൊട്ടാരക്കര തഹസിൽദാർ ബി. അനിൽകുമാർ, രാഷ്ട്രീയകക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കടയാറ്റ് കളരി ക്ഷേത്രത്തിൽ ഉത്സവം അഞ്ചൽ: ഇടമുളയ്ക്കൽ കടയാറ്റ് കളരി ദേവീക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം ശനി, ഞായർ ദിവസങ്ങളിൽ നടക്കും. ശനിയാഴ്ച രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 12ന് അന്നദാനം രണ്ടിന് കളമെഴുത്തുംപാട്ടും വൈകീട്ട് ഏഴിന് ആധ്യാത്മിക പ്രഭാഷണം, രാത്രി എട്ടിന് മെഗാഷോ, ഒമ്പതിന് ഗാനമേള. 25ന് രാവിലെ ഏഴിന് ഉരുൾ നേർച്ച, 7.30ന് സമൂഹ പൊങ്കാല, എട്ടിന് തോറ്റംപാട്ട് 12ന് കാവിൽ നൂറുംപാലും 12ന് അന്നദാനം വൈകീട്ട് നാലിന് എഴുന്നള്ളത്തും നെടുംകുതിര എടുപ്പും. രാത്രി 7.30ന് വലിയപടയണി, 11ന് നേർച്ചകുത്തിയോട്ടം, 12ന് വിളക്കെടുപ്പ് എന്നിവ നടക്കും.
Next Story