Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2018 5:17 AM GMT Updated On
date_range 2018-03-23T10:47:59+05:30കല്ലുംകടവ് പുതിയപാലം: അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യം
text_fieldsപത്തനാപുരം: പുനലൂർ- -മൂവാറ്റുപുഴ പ്രധാന പാതയിലെ കല്ലുംകടവ് പുതിയപാലം അറ്റകുറ്റപ്പണി നടത്തി സുരക്ഷിതമാക്കണമെന്നാവശ്യം. പാലത്തിെൻറ മധ്യഭാഗം അകന്നു മാറി വിള്ളൽ രൂപപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം വഴിയാത്രക്കാരെൻറ കാൽ കുഴിയിൽ അകപ്പെട്ടിരുന്നു. ഇരുചക്ര വാഹന യാത്രികർക്കും ഭീഷണിയാണ്. ഏനാത്ത് പാലം തകർച്ച നേരിട്ടപ്പോൾ സംസ്ഥാനത്ത് മുഴുവൻ പാലങ്ങളും പരിശോധന നടത്താൻ മന്ത്രി ജി. സുധാകരൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. കല്ലുംകടവ് പുതിയപാലം പരിശോധിച്ചപ്പോൾ ബലക്ഷയം കണ്ടെത്തി അറ്റകുറ്റപ്പണികൾക്കായി എസ്റ്റിമേറ്റ് തയാറാക്കിയിരുന്നെങ്കിലും തുടർ നടപടി ഉണ്ടായില്ല. നിലവിൽ പുതിയ പാലങ്ങളിൽ സ്റ്റീൽ ദണ്ഡുകളാണ് സ്ഥാപിക്കുന്നത്. മുമ്പ് ഇരുമ്പ് ദണ്ഡുകളായിരുന്നു. പാലത്തിലെ ഇരുമ്പ് ദണ്ഡുകൾ തുരുെമ്പടുത്തതാണ് പ്രധാന പ്രശ്നമായി അധികൃതർ പറയുന്നത്. പാലത്തിന് മൂന്ന് ജോയൻറുകളാണ് ഉള്ളത്. മൂന്ന് ജോയൻറുകളും അകന്ന സ്ഥിതിയിലാണ്. ഇതിനോട് ചേർന്നുള്ള പഴയ പാലം വീതി കുറവും മറ്റ് തകർച്ചയും കാരണം 50 വർഷങ്ങൾക്കു മുമ്പാണ് പുതിയ പാലം നിർമിച്ചത്. ശബരിമല തീർഥാടകരും അന്തർ സംസ്ഥാന ചരക്ക് വാഹനങ്ങളടക്കം ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതയിലായിട്ടും പാലത്തിെൻറ ശോച്യാവസ്ഥ പരിഹരിക്കാൻ അധികൃതർ തയാറായിട്ടില്ല.
Next Story