Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശുചീകരണ പ്രവർത്തനങ്ങൾ...

ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു

text_fields
bookmark_border
നെടുമങ്ങാട്: കിള്ളിയാർ മിഷൻ നെടുമങ്ങാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജലദിനത്തിൽ വിപുലമായ ശുചീകരണപ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. നാട്ടുകാരും സന്നദ്ധപ്രവർത്തകരും മുനിസിപ്പൽ ജീവനക്കാരും തൊഴിലുറപ്പ് തൊഴിലാളികളും ഗ്രീൻ ടെക്നീഷ്യൻമാരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കല്ലമ്പാറ ബലിക്കടവിൽ ചെയർമാൻ ചെറ്റച്ചൽ സഹദേവനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി. ബിജുവും ചേർന്ന് പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. വൈസ്ചെയർ പേഴ്സൺ ലേഖാവിക്രമൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ. പി. ഹരികേശൻ നായർ, ആർ. മധു, ടി.ആർ. സുരേഷ്, റഹിയാനത്ത് ബീവി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ആർ. ജയദേവൻ, പാട്ടത്തിൽ ഷെറീഫ്, അരുൺകുമാർ, അജിത്ത്കുമാർ, കൗൺസിലർമാരായ ടി. അർജുനൻ, സുമയ്യ മനോജ്, കെ.ജെ. ബിനു, രവീന്ദ്രൻ, മുനിസിപ്പൽ സെക്രട്ടറി ബീന എസ്. കുമാർ എന്നിവർ സംബന്ധിച്ചു. കൊല്ലങ്കാവ് മുതൽ മരുതിനകം വരെ ഏഴ് പ്രദേശങ്ങളായി തിരിച്ച് കിള്ളിയാർ സംരക്ഷണ പ്രാദേശിക മിഷൻ വരും ദിവസങ്ങളിൽ രൂപവത്കരിക്കും. പഴകുറ്റി, കൊല്ലങ്കാവ് എന്നിവിടങ്ങളിൽ മാർച്ച് 22നും, നെട്ട കമ്യൂണിറ്റിഹാളിൽ മാർച്ച് 23 നും, വാളിക്കോട് ഷുക്കൂർ പാർക്കിൽ മാർച്ച് 24 നും, വി.ഐ.പി ഗ്രൗണ്ടിൽ മാർച്ച് 25 നും, പത്താംകല്ല് വലിയപാലത്തിൽ മാർച്ച് 25 നും കിള്ളിയാർ മിഷൻ രൂപവത്കരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story