Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2018 5:05 AM GMT Updated On
date_range 2018-03-21T10:35:56+05:30കെ-ഡിസ്‌ക് ഉദ്ഘാടനം 24ന്
text_fieldsതിരുവനന്തപുരം: യുവാക്കളുടെ നവീന ആശയങ്ങള്‍ക്ക് പിന്തുണ നല്‍കി വിവിധ മേഖലകളില്‍ വികസനം കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേരള െഡവലപ്മെൻറ് ആൻഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) തുടക്കമിടുന്നു. തിരുവനന്തപുരം കനകക്കുന്നില്‍ 24ന് രാവിലെ പത്തിന് കൗണ്‍സിലിെൻറ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിക്കും. പരമ്പരാഗത വികസന മാതൃകകളില്‍നിന്ന് മാറിച്ചിന്തിക്കാന്‍ യുവാക്കളില്‍നിന്നും വിദഗ്ധരില്‍നിന്നും സർവകലാശാലകളില്‍നിന്നും കെ-ഡിസ്‌ക് ആശയസമാഹരണം നടത്തും. വികസനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകുന്ന പുത്തന്‍ ആശയങ്ങള്‍ തെരഞ്ഞെടുത്ത് യാഥാര്‍ഥ്യമാക്കാനാണ് ശ്രമം. ഇതിനായി യങ് ഇന്‍വെേൻറഴ്സ് പ്രോഗ്രാം കെ-ഡിസ്‌ക് സംഘടിപ്പിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് മെഡിക്കല്‍ ടെക്‌നോളജി ഹബ്, ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധേയരായ വിദഗ്ധര്‍ നേതൃത്വം നല്‍കും.
Next Story