Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവികസനത്തിൽ വിവേചനം;...

വികസനത്തിൽ വിവേചനം; മേയറുടെ നടപടി നിരുത്തരവാദപരം ^േപ്രമചന്ദ്രൻ എം.പി

text_fields
bookmark_border
വികസനത്തിൽ വിവേചനം; മേയറുടെ നടപടി നിരുത്തരവാദപരം -േപ്രമചന്ദ്രൻ എം.പി കൊല്ലം: രാഷ്ട്രീയ വിരോധംമൂലം വികസനത്തിൽ വിവേചനം കാണിക്കുന്ന മേയറുടെ നടപടി നിരുത്തരവാദപരമെന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി. നഗരപരിധിയിൽ തെരുവു വിളക്കുകൾ സ്ഥാപിക്കാനും കുടിവെള്ളം വിതരണം ചെയ്യാനും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാനും ബസ് വെയിറ്റിങ് ഷെഡുകൾ നിർമിക്കാനും എം.പി ഫണ്ടിൽനിന്ന് നൽകുന്ന തുക പരമാവധി ചെലവിടാതിരിക്കാൻ നഗരസഭ സ്വീകരിക്കുന്ന നടപടികൾ രാഷ്ട്രീയേപ്രരിതവും വികസന വിരുദ്ധവുമാണ്. കേന്ദ്രാവിഷ്കൃത പദ്ധതികൾ നഗരസഭയുടെ പദ്ധതികളാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള മനുഃപൂർവമായ ശ്രമമാണ് മേയറുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. കൊല്ലം നഗരത്തെ ആദ്യ ഘട്ടത്തിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. എം.പി എന്ന നിലയിൽ നിരന്തരമായി നടത്തിയ പരിശ്രമത്തി​െൻറ കൂടി ഫലമായാണ് അമൃത് പദ്ധതിയുടെ പരിധിയിൽ ജില്ലയെയും ഉൾപ്പെടുത്തിയത്. കേന്ദ്ര സർക്കാറി​െൻറ വ്യക്തമായ മാർഗനിർദേശങ്ങൾ ഉണ്ടായിരുന്നിട്ടുപോലും കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലതല മോണിറ്ററിങ് കമ്മിറ്റിയുടെ ചെയർമാൻ കൂടിയായ സ്ഥലം എം.പിയെ അമൃത് പദ്ധതിയുടെയും പ്രധാൻമന്ത്രി ആവാസ് യോജനയുടെയും മറ്റ് കേന്ദ്രാവിഷ്കൃത പദ്ധതികളുടെയും യോഗങ്ങളിൽ നിന്നും തുടർപ്രവർത്തനങ്ങളിൽ നിന്നും ഒഴിവാക്കുന്നത് രാഷ്ട്രീയ േപ്രരിതമാണ്. ഒരേ തരത്തിലുള്ള പദ്ധതിക്ക് എം.എൽ.എയും എം.പി യും ശിപാർശ നൽകിയാൽ എം.എൽ.എയുടെ പദ്ധതികൾ നടപ്പാക്കാൻ നിയമ വ്യവസ്ഥ ഉണ്ടാവുകയും എം.പിയുടെ ശിപാർശ പ്രകാരമുള്ള പദ്ധതികൾ ചെയ്യാൻ നിയമവ്യവസ്ഥ ഇെല്ലന്നുമുള്ള മേയറുടെ സിദ്ധാന്തം വിചിത്രവും വികസനവിരുദ്ധവുമാണ്. അഞ്ചാലുംമൂട് വാർഡിൽ വികസനത്തിൽ പിന്നാക്കം നിൽക്കുന്ന പ്രദേശത്ത് എൽ.ഇ.ഡി തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിന് എം.പി നൽകിയ ഏഴ് ലക്ഷം രൂപയുടെ പദ്ധതിക്ക് കെ.എസ്.ഇ.ബി ഉൾപ്പെടെ എല്ലാവിധ അനുമതിയും ലഭിച്ചിട്ടും തുടർ നിർവഹണം ഏറ്റെടുക്കാൻ നഗരസഭ വിസമ്മതിക്കുന്നതി​െൻറ കാരണം വ്യക്തമാക്കാൻ മേയർ ബാധ്യസ്ഥനാണ്. രാഷ്ട്രീയ പരിഗണന െവച്ച് വികസനപ്രവർത്തനങ്ങൾക്ക് കാലതാമസം വരുത്തുകയും തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നവർക്കെതിരെ നിലവിലുള്ള വ്യവസ്ഥകൾ പ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിർവഹണ ഉദ്യോഗസ്ഥനായ ജില്ല കലക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. നഗരത്തിലെ വികസനത്തിനായി അനുവദിക്കുന്ന തുക ചെലവിടുന്നതിൽ മനഃപൂർവം വരുത്തുന്ന കാലതാമസത്തി​െൻറ കാരണമെന്തെന്ന് വ്യക്തമാക്കാൻ ജില്ല കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.പി അറിയിച്ചു. തേരെടുപ്പ് നടന്നു അഞ്ചാലുംമൂട്: കുരീപ്പുഴ തീർഥാടനത്തി​െൻറ ഭാഗമായി ഭക്തി നിര്‍ഭരമായ തേരെടുപ്പ് നടന്നു. രാവിലെ 11.30ന് ആരംഭിച്ച തേരെടുപ്പ് കാണാന്‍ നൂറുകണക്കിന് വിശ്വാസികള്‍ എത്തി. രാവിലെ നടന്ന സമൂഹബലിയില്‍ കൊല്ലം രൂപതാധ്യക്ഷന്‍ സ്റ്റാന്‍ലി റോമന്‍ കാര്‍മികത്വം വഹിച്ചു. ശേഷം കൊടിയിറക്കും സ്നേഹവിരുന്നും നടന്നു. തീർഥാടനം 28ന് സമാപിക്കും. ശാസ്താംകോട്ടയിൽ വൃദ്ധജനക്ഷേമത്തിനും ഭവന നിർമാണത്തിനും മുൻഗണന ശാസ്താംകോട്ട: 2018-19 സാമ്പത്തിക വർഷത്തെ ബജറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.ആർ. ശങ്കരപിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണസമിതി യോഗത്തിൽ വൈസ് പ്രസിഡൻറ് നിഷ സജീവ് അവതരിപ്പിച്ചു. 18.49 കോടി വരവും 17.61 കോടി ചെലവും 88.53 ലക്ഷം മിച്ചവുമാണ് പ്രതീക്ഷിക്കുന്നത്. ജലസ്രോതസ്സുകളുടെ നവീകരണം, മൃഗസംരക്ഷണം, കൃഷി, വിദ്യാഭ്യാസം, കല, സംസ്കാരം, പൊതുജനാരോഗ്യം, കുടിവെള്ളം, ശുചിത്വം, പാർപ്പിടം, വൈദ്യുതി, ശിശുക്ഷേമം, വനിതക്ഷേമം തുടങ്ങിയവക്ക് ഉൗന്നൽ നൽകുന്ന തരത്തിലാണ് ബജറ്റ് വിഭാവനം ചെയ്തിട്ടുള്ളത്. വൃദ്ധജനക്ഷേമത്തിന് 19 ലക്ഷവും ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് 14 ലക്ഷവും ദാരിദ്ര്യ ലഘൂകരണത്തിന് 35 ലക്ഷവും ജലസംരക്ഷണത്തിന് അഞ്ച് ലക്ഷവും കുടിവെള്ള വിതരണത്തിന് 11 ലക്ഷവും നീക്കിെവച്ചിട്ടുണ്ട്. കൂടാതെ കുടുംബശ്രീ സംരംഭങ്ങൾക്ക് റിേവാൾവിങ് ഫണ്ട്, സേവനമേഖലയിൽ സാക്ഷരത തുല്യത പരീക്ഷ, പ്രൈമറി വിദ്യാഭ്യാസം, യുവജനക്ഷേമം, സ്പോർട്സ്, ഉൽപാദന മേഖലയിൽ നെൽകൃഷി, പച്ചക്കറി, വാഴ, വെറ്റില, മറ്റ് വിളകൾ, മൃഗസംരക്ഷണത്തിൽ എരുമ വളർത്തൽ, പശുവളർത്തൽ, കന്നുകുട്ടി പരിപാലനം, മുട്ടക്കോഴിവളർത്തൽ, സാമൂഹികക്ഷേമത്തിൽ വനിത ക്ഷേമ പരിപാടികൾ, പട്ടികജാതി ക്ഷേമം, അംഗൻവാടികൾക്ക് അനുബന്ധ സൗകര്യങ്ങൾ, ശിശുക്ഷേമം, വനിതാക്ഷേമം എന്നിവക്കും മുൻഗണന നൽകിയിട്ടുണ്ട്. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൃഷ്ണകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിനി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.എസ്. അനുജകുമാരി, ബിനോയ്, നൗഷാദ്, ബീന, ലോറൻസ്, ദിലീപ്, സെക്രട്ടറി എ. നാസറുദ്ദീൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story