Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2018 5:08 AM GMT Updated On
date_range 2018-03-20T10:38:59+05:30'ഓട്ടിസവും സ്കൂള്‍ വിദ്യാഭ്യാസവും' സംവാദം 24ന്
text_fieldsതിരുവനന്തപുരം: ലോക ഓട്ടിസം അവബോധ ദിനത്തോടനുബന്ധിച്ച് നാഷനല്‍ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (NISH) ന്യൂറോ ഡെവലപ് മെൻറ് സയൻസ് വിഭാഗം 'ഓട്ടിസവും സ്കൂള്‍ വിദ്യാഭ്യാസവും'എന്ന വിഷയത്തില്‍ വിദഗ്ധ സംവാദം സംഘടിപ്പിക്കുന്നു. ഏപ്രില്‍ രണ്ടിനാണ് ലോക ഓട്ടിസം അവബോധ ദിനം ആചരിക്കുന്നത്. തിരുവനന്തപുരം ആക്കുളത്തെ മാരിഗോൾഡ് ഓഡിറ്റോറിയത്തില്‍ മാർച്ച് 24ന് 9.30ന് നടക്കുന്ന സംവാദത്തിൽ ചലച്ചിത്ര സംവിധായകന്‍ ശ്യാമപ്രസാദ് മുഖ്യാതിഥിയായിരിക്കും. മേഖലയിലെ വിദഗ്ധരും രക്ഷിതാക്കളും അധ്യാപകരും പങ്കെടുക്കും. ഓട്ടിസം ബാധിതരായ കുട്ടികള്‍ നേരിടുന്ന വെല്ലുവിളികളെയും അവർക്ക് സഹായകമാകുന്ന സംവിധാനങ്ങളെയും കുറിച്ച് സംവാദത്തില്‍ ചർച്ച ചെയ്യും. ഓട്ടിസത്തെ കുറിച്ചുള്ള അവബോധം, വിഭവ സമാഹരണം, സ്കൂളുകളുടെ ആവശ്യകത, ക്ലാസ്മുറികളുടെയും നല്ല കുടുംബാന്തരീക്ഷത്തിെൻറയും പ്രാധാന്യം എന്നിവയിലൂന്നിക്കൊണ്ടായിരിക്കും സംവാദം. സംഭാഷണ വൈകല്യങ്ങൾ, ഓട്ടിസം ബാധിതർക്ക് ആവശ്യമായി വരുന്ന സാങ്കേതികവിദ്യ, ഓട്ടിസം റിസോഴ്സ് എന്നിവയെ സംബന്ധിച്ച സ്റ്റാളുകളും ഇതോടനുബന്ധിച്ചുണ്ടായിരിക്കും.
Next Story