Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനീതം കാമ്പയിൻ...

നീതം കാമ്പയിൻ റിപ്പോർട്ട് അവതരണം ഇന്ന്

text_fields
bookmark_border
തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുക, പ്രാദേശികമായി പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുക എന്നീ ലക്ഷ്യത്തോടെ കുടുംബശ്രീ സംഘടിപ്പിച്ച 'നീതം--2018'സംസ്ഥാനതല കാമ്പയി​െൻറ റിപ്പോർട്ട് അവതരണ പരിപാടിയുടെ ഉദ്ഘാടനം ചൊവ്വാഴ്ച ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിമ്പ്യ ഹാളിൽ മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. ശ്രീമതി എം.പി മുഖ്യപ്രഭാഷണം നടത്തും. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുന്നതി​െൻറയും പ്രാദേശികമായി പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതി​െൻറയും നടപ്പാക്കുന്നതി​െൻറയും ഭാഗമായി അയൽക്കൂട്ട തലത്തിൽ വിവര ശേഖരണം നടത്തിയിരുന്നു. ഈ വിവരങ്ങളും സംസ്ഥാനമൊട്ടാകെ അയൽക്കൂട്ട സംഗമത്തിലൂടെ രൂപവത്കരിച്ച പ്രതിരോധ മാർഗങ്ങളും കർമപദ്ധതിയും ഉൾപ്പെട്ട റിപ്പോർട്ടാണ് അവതരിപ്പിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story