Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2018 5:06 AM GMT Updated On
date_range 2018-03-20T10:36:01+05:30വെട്ടൂർ പഞ്ചായത്തിലെ വികസനപദ്ധതികൾക്ക് അംഗീകാരം; ലൈഫ് ഭവനപദ്ധതിക്ക് മുൻഗണന
text_fieldsവർക്കല: വെട്ടൂർ പഞ്ചായത്തിലെ 2018-2019 വാർഷിക വികസനപദ്ധതികൾക്ക് ജില്ല ആസൂത്രണസമിതി അംഗീകാരം നൽകി. പഞ്ചായത്ത് സമർപ്പിച്ച 108 പദ്ധതികൾക്കും ആസൂത്രണസമിതി അനുമതി നൽകി. 3,57,75,361 രൂപ അടങ്കൽ തുക പ്രതീക്ഷിക്കുന്ന പദ്ധതികളാണ് പഞ്ചായത്ത് സമർപ്പിച്ചതെന്ന് പ്രസിഡൻറ് അഡ്വ. അസിം ഹുസൈൻ അറിയിച്ചു. ലൈഫ് ഭവനപദ്ധതി, ജലസംരക്ഷണം, കാർഷികമേഖലയുടെ പുനരുദ്ധാരണം എന്നീ മേഖലകൾക്ക് മുന്തിയ പരിഗണനയാണ് നൽകിയിട്ടുള്ളത്. പട്ടികജാതി കോളനികളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനും റോഡ് നിർമാണത്തിനും സംരക്ഷണത്തിനും ആരോഗ്യ സ്ഥാപനങ്ങളിലെ സേവനം മെച്ചപ്പെടുത്തുന്നതിനും പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. അംഗൻവാടികൾ, സ്കൂളുകൾ എന്നിവയിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിളബ്ഭാഗം സ്കൂളിൽ ഹൈടെക് ക്ലാസ് റൂം സ്ഥാപിക്കുന്നതിനും പഞ്ചായത്ത് മേഖലയിൽ മിനി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനും മതിയായ തുക വകയിരുത്തിക്കൊണ്ടുള്ള പദ്ധതികൾ ഇക്കുറി ഇടം പിടിച്ചിട്ടുണ്ട്. ഉൽപാദനമേഖലയിൽ 33,04,934 രൂപയും ശുചിത്വം, മാലിന്യ നിർമാർജനം, ജലസംരക്ഷണം എന്നിവക്കായി 22,90,000 രൂപയും പാർപ്പിടമേഖലക്ക് 41,50,000 രൂപയും വനിതാ ക്ഷേമ പദ്ധതികൾക്കായി 18,06,000 രൂപയുടെയും പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ട്. കൂടാതെ കുട്ടികൾ, ഭിന്നലിംഗക്കാർ, ഭിന്നശേഷിക്കാർ എന്നിവരുടെ ഉന്നമനത്തിനായി 11,75,000 രൂപയും വയോജന സംരക്ഷണത്തിനും ക്ഷേമത്തിനുമായി 8,00,000 രൂപയും ചെലവിടുന്ന പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
Next Story