Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2018 5:05 AM GMT Updated On
date_range 2018-03-19T10:35:59+05:30വാക്കത്തോൺ സംഘടിപ്പിച്ചു
text_fieldsതിരുവനന്തപുരം: ലോക ഗ്ലോക്കോമ വാരാചരണത്തിെൻറ ഭാഗമായി തിരുവനന്തപുരം ഒാഫ്താൽമിക് ക്ലബിെൻറ ആഭിമുഖ്യത്തിൽ തലസ്ഥാനത്ത് . കവടിയാറിൽനിന്ന് വെള്ളയമ്പലം വരെ നടന്ന വാക്കത്തോണിൽ ഡോക്ടർമാരും പൊതുജനങ്ങളുമടക്കം നൂറുകണക്കിനാളുകൾ പെങ്കടുത്തു. കവടിയാർ ജങ്ഷനിൽ ഗവർണർ പി. സദാശിവം ഫ്ലാഗ്ഒാഫ് ചെയ്തു. തുടർന്ന് ഗ്ലോക്കോമാ സന്ദേശവും അദ്ദേഹം നൽകി. വാക്കത്തോൺ അവസാനിച്ച വെള്ളയമ്പലം ജങ്ഷനിൽ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഗ്ലോക്കോമാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒഫ്താൽമിക് ക്ലബ് പ്രസിഡൻറ് ഡോ. റെയ്ച്ചൽ ജോസ്, റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഒാഫ്താൽമോളജി ഡയറക്ടർ ഡോ. സഹസ്രനാമം, ഡോ. സുശീലാ പ്രഭാകരൻ, ഡോ. ജയറാം എന്നിവർ നേതൃത്വംനൽകി.
Next Story