Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിളപ്പിലിൽ വൃദ്ധസദനം...

വിളപ്പിലിൽ വൃദ്ധസദനം ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
വിളപ്പിൽ: പഞ്ചായത്ത് കാട്ടുവിളയിൽ പുതിയ വൃദ്ധസദനം ആരംഭിച്ചു. ഐ.ബി. സതീഷ് എം.എൽ.എയുടെ അധ്യക്ഷതയിൽ എ. സമ്പത്ത് എം.പി വൃദ്ധസദനത്തി​െൻറ ഉദ്ഘാടനം നിർവഹിച്ചു. നേമം ബ്ലോക്ക് പ്രസിഡൻറ് ശകുന്തളകുമാരി ചടങ്ങിൽ വയോധികരെ ആദരിച്ചു. വൈസ് പ്രസിഡൻറ് വിളപ്പിൽ രാധാകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡൻറ് എൽ. വിജയരാജ്, ശോഭന, മനോജ്, ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ ഭരണസമിതി നിർമാണം തുടങ്ങിെവച്ച വൃദ്ധസദനം വർഷങ്ങളായി അടഞ്ഞുകിടന്നത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഇരുപത് വയോധികർക്ക് താമസിക്കാവുന്ന വൃദ്ധസദനത്തിൽ ഏഴുപേരാണ് ഞായറാഴ്ച അന്തേവാസികളായി എത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story