Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2018 5:05 AM GMT Updated On
date_range 2018-03-18T10:35:58+05:30മദ്യനയം ആശങ്ക ഉളവാക്കുന്നു ^മാർ ക്ലീമിസ്
text_fieldsമദ്യനയം ആശങ്ക ഉളവാക്കുന്നു -മാർ ക്ലീമിസ് തിരുവനന്തപുരം: സർക്കാറിെൻറ പുതിയ മദ്യനയം കേരള സമൂഹത്തിെൻറ മനസ്സിൽ ആശങ്ക ഉളവാക്കുെന്നന്ന് ആർച് ബിഷപ് മാർ ബസേലിേയാസ് ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ മദ്യനയം രൂപവത്കരിക്കുന്നതെന്ന് വാദിക്കുമ്പോഴും കോടതി മദ്യലഭ്യത മൗലികവകാശം ആക്കാൻ ആരേയും നിർബന്ധിക്കുന്നില്ല. സമൂഹത്തിന് മുൻഗണനാക്രമത്തിൽ ചെയ്യാൻ സർക്കാറിെൻറ മുന്നിൽ ധാരാളം കാര്യങ്ങൾ ഉണ്ട്. ഇപ്പോൾ കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും മദ്യശാലകൾ തുറക്കുവാനുള്ള തീരുമാനം ആശങ്കജനകമാണ്. ഇടതു മുന്നണി നൽകിയ വാഗ്ദാനങ്ങളിൽനിന്ന് പിന്നോട്ട് പോയിരിക്കുന്നു. ക്രമേണ മദ്യത്തിെൻറ ഉപഭോഗം കുറച്ചു കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്തവർ വൻതോതിൽ അത് ലഭ്യമാക്കുന്ന കാഴ്ചയാണ് കാണുന്നത്. ജനത്തെ ദുരിതത്തിലാഴ്ത്തുന്ന ഈ നയത്തിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Next Story