Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 5:32 AM GMT Updated On
date_range 2018-03-17T11:02:58+05:30മന്ത്രി ശശീന്ദ്രനെതിരെ വിജിലൻസ് അന്വേഷണം: ഹരജി തള്ളി
text_fieldsതിരുവനന്തപുരം: ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി കോടതി തള്ളി. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്ന് ഹരജിക്കാരിക്ക് താക്കീത് നൽകുകയും ചെയ്തു. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ജഡ്‌ജി അജിത് കുമാറിേൻറതാണ് ഉത്തരവ്. ശശീന്ദ്രനെതിരായ ലൈംഗിക ആരോപണ കേസ് പിൻവലിച്ചത് വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകയായ മണിമേഖലയാണ് ഹരജി നൽകിയത്. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ, ചാനൽ ജീവനക്കാരി എന്നിവരായിരുന്നു എതിർകക്ഷികൾ. ഇത്തരമൊരാവശ്യം ഉന്നയിക്കേണ്ടത് ഹൈകോടതിയിലല്ലേയെന്ന് ഹരജിക്കാരിയോട് കോടതി കഴിഞ്ഞതവണ ചോദിച്ചിരുന്നു. ഇതിനുള്ള നിയമം പരാമർശിക്കുന്ന ഉത്തരവുകൾ ഉണ്ടെങ്കിൽ ഹാജരാക്കാനും നിർദേശിച്ചിരുന്നു. എന്നാൽ ഇത്തരം ഉത്തരവുകൾ ഒന്നും തന്നെ ഹരജിക്കാരിക്ക് സമർപ്പിക്കാൻ സാധിച്ചില്ല. ഇതേത്തുടർന്നാണ് ഹരജി തള്ളിയത്.
Next Story