Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 5:26 AM GMT Updated On
date_range 17 March 2018 5:26 AM GMTകുടിവെള്ളക്ഷാമം രൂക്ഷമായ വിദ്യാലയത്തിൽ കുട്ടികൾ കുഴിച്ച കിണറ്റില്‍ ജലപ്രവാഹം
text_fieldsbookmark_border
കടയ്ക്കൽ: . ആറ്റുപുറം ഇ.എസ്.എം യു.പി സ്കൂളിലാണ് വിദ്യാർഥികൾ കിണർ കുഴിച്ചത്. കടയ്ക്കൽ ഗവ. വി.എച്ച്.എസ്.എസിലെ വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗം എൻ.എസ്.എസ് യൂനിറ്റിെൻറ നേതൃത്വത്തിലായിരുന്നു നിർമാണം. സ്കൂൾ കോമ്പൗണ്ടിൽ മൂന്ന് കിണർകുഴിച്ച് വെള്ളം കിട്ടാതെ അധികൃതർ പരാജയപ്പെട്ടിടത്താണ് കുട്ടികൾ വിജയംകണ്ടത്. രണ്ട് മാസം മുമ്പ് മൂന്നാൾ താഴ്ചയിൽ നിർമിച്ച കിണർ സ്കൂൾ അധികൃതർ ആൾമറ ഒരുക്കിയെടുക്കുകയായിരുന്നു. വെള്ളിയാഴ്ച സ്കൂൾ വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കിണറിെൻറ ഉദ്ഘാടനവും നടത്തി. വാർഷികാഘോഷങ്ങളുടെയും കിണറിെൻറയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ.എസ്. ബിജു നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് ജയകുമാർ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എസ്. അൻസിയയേയും വളൻറിയർമാരേയും ചടങ്ങിൽ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അശോക് ആർ. നായർ, ജി. സുരേന്ദ്രൻ, ഹെഡ്മിസ്ട്രസ് ശശികല, സി.വി. വിജയലക്ഷ്മി, ലിസി, കൃഷ്ണകുമാർ, അനീഷ്, പ്രശാന്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story