Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 5:20 AM GMT Updated On
date_range 2018-03-17T10:50:56+05:30എ.ഐ.ടി.യു.സി പ്രവര്‍ത്തകര്‍ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രം സൂപ്രണ്ടിനെ ഉപരോധിച്ചു
text_fieldsപേരൂര്‍ക്കട: എ.ഐ.ടി.യു.സി പ്രവര്‍ത്തകര്‍ ജില്ല കന്നുകാലി വളര്‍ത്തല്‍ കേന്ദ്രം സൂപ്രണ്ടിനെ ഉപരോധിച്ചു. കുടപ്പനക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിെൻറ സൂപ്രണ്ട് തൊഴിലാളി വിരുദ്ധ നടപടികൾ നടപ്പാക്കുന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധ മാര്‍ച്ചും ധർണയും ഉപരോധവും സംഘടിപ്പിച്ചത്. ഫാം സൂപ്രണ്ട് ചുമതലയേറ്റ ശേഷം ആറുമാസമായി തൊഴിലാളികള്‍ക്ക് പതിനാറാം തീയതിക്കു ശേഷം മാത്രമാണ് ശമ്പളം വിതരണം ചെയ്യുന്നത്. സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ഇതര ജീവനക്കാര്‍ മാസാദ്യം ശമ്പളം കൈപ്പറ്റുന്നുണ്ടെന്നും തൊഴിലാളികൾ പറയുന്നു. തൊഴിലാളികളെ ദ്രോഹിക്കുന്ന സൂപ്രണ്ടിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ധർണ ഉദ്ഘാടനം ചെയ്ത സി.പി.ഐ വട്ടിയൂര്‍ക്കാവ് മണ്ഡലം സെക്രട്ടറി വട്ടിയൂര്‍ക്കാവ് ശ്രീകുമാര്‍ ആവശ്യപ്പെട്ടു. അതെ സമയം പ്രതിഷേധവുമായി എത്തിയ തൊഴിലാളികള്‍ സൂപ്രണ്ടിനെ തടഞ്ഞുെവച്ചതോടെ അധികൃതര്‍ അനുരഞ്ജന ചര്‍ച്ചക്ക് തയാറായി. ഡെപ്യൂട്ടി ഡയറക്ടര്‍ തിയോഡര്‍ ജോണുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് ശമ്പളം അനുവദിച്ചു. പി.ജെ. സന്തോഷ്, ജി. സജീവ്, സി.എല്‍. രാജന്‍, ബി. ജയകുമാര്‍, വി. രാമചന്ദ്രന്‍ പിള്ള, വി.കെ. ലളിത കുമാരി, ബി.എസ്. ബിജു, കെ.വി. അരുണ്‍, എസ്. ബാബു, ഇ.വി. വിജയന്‍, എസ്. സുനില്‍കുമാര്‍ എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.
Next Story