Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2018 5:21 AM GMT Updated On
date_range 2018-03-16T10:51:00+05:30കരുനാഗപ്പള്ളിയിൽ വീണ്ടും കഞ്ചാവ് വേട്ട; രണ്ടുപേർ അറസ്റ്റിൽ
text_fieldsകരുനാഗപ്പള്ളി: . പന്മന മുഖംമൂടി മുക്ക് ഭാഗത്ത് പൂങ്കാവനം അൻസിലിനെ 60 പൊതി കഞ്ചാവുമായി ബുധനാഴ്ച ഉച്ചക്ക് പന്മനയിൽനിന്ന് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തശേഷം ഇയാൾ എക്സൈസുകാരെ വെട്ടിച്ച് ഒരു കിലോമീറ്ററോളം ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് ഷാഡോ എക്സൈസുകാർ പലവഴി പിന്തുടർന്ന് അൻസാലിനെ പിടികൂടുകയായിരുന്നു. ഇയാൾ നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ രണ്ട് കിലോ കഞ്ചാവുമായി കരുനാഗപ്പള്ളിയിൽ വിൽപനക്കെത്തിയ തിരുവനന്തപുരം ചെങ്കൽചൂള സ്വദേശി ശാലുവിനെ (19) കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപം എക്സൈസ് സംഘം ബുധനാഴ്ച രാത്രി 8.30ഒാടെ പിടികൂടി. കരുനാഗപ്പള്ളി റേഞ്ച് ഇൻസ്പെക്ടർ എ. ജോസ്പ്രതാപിെൻറ നേതൃത്വത്തിലെ ഷാഡോ എക്സൈസ് സംഘമാണ് ശാലുവിനെ കസ്റ്റഡിയിലെടുത്തത്. ചെങ്കൽചൂള സ്വദേശിയായ പ്രബിത്താണ് കഞ്ചാവ് സംഘത്തിലെ പ്രധാനിയെന്ന് എക്സൈസ് പറഞ്ഞു. പ്രബിത്തും സംഘവും ഒളിവിലാണ്. ഇയാളുടെ ഒളിസ്ഥലം എക്സൈസ് നിരീക്ഷണത്തിലാണ്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ. ജോസ്പ്രതാപിെൻറ നേതൃത്വത്തിലെ സംഘത്തിൽ അസി. ഇൻസ്പെക്ടർ രാമചന്ദ്രൻപിള്ള, പ്രിവൻറീവ് ഓഫിസർമാരായ അൻവർ, ഹരികൃഷ്ണൻ, സി.ഇ.ഒമാരായ വിജു, ശ്യാംകുമാർ, സജീവ് കുമാർ, ശ്യാംദാസ്, ദിലീപ് എന്നിവർ പങ്കെടുത്തു.
Next Story