Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരള സർവകലാശാല...

കേരള സർവകലാശാല യുവജനോത്സവം: വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
കൊല്ലം: കൊല്ലത്ത് നടക്കുന്ന കേരള സർവകലാശാല യുവജനോത്സവത്തി​െൻറ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. പള്ളിമുക്ക് ഫാത്തിമ മെമ്മോറിയൽ ബി.എഡ് കോളജിൽ നടന്ന ചടങ്ങിൽ സബ്‌കലക്ടർ ഡോ. എസ്. ചിത്ര വെബ്സൈറ്റ് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. എൻ. അനിത അധ്യക്ഷത വഹിച്ചു. ഫാത്തിമ മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ ഡോ. എ. യുനസുകുഞ്ഞ്, സംഘാടക സമിതി ഭാരവാഹികളായ ബി.എസ്. ആര്യ, അഞ്ജു കൃഷ്ണ, ജെ. ജയേഷ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ എം. ഹരികൃഷ്ണൻ സ്വാഗതവും കോളജ് യൂനിയൻ ചെയർമാൻ രജിത് നന്ദിയും പറഞ്ഞു. റബർ പാർക്ക് സ്ഥാപിക്കാൻ റബർ ബോർഡിന് അനുമതി നൽകിയിരുന്നെന്ന് കൊല്ലം: പത്തനാപുരത്ത് റബർ പാർക്ക് സ്ഥാപിക്കാൻ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം 2013ൽ റബർ ബോർഡിന് അനുമതി നൽകിയതായി കേന്ദ്രമന്ത്രി സുരേഷ് പ്രഭു കൊടിക്കുന്നിൽ സുരേഷ് എം.പി നൽകിയ കത്തിനുള്ള മറുപടിയിൽ അറിയിച്ചു. പത്തനാപുരം താലൂക്കിൽപ്പെട്ട പിറവന്തൂർ പഞ്ചായത്തിലെ മുക്കടവിൽ കിൻഫ്ര പാർക്കിലാണ് കേരളത്തിലെ രണ്ടാമത്തെ റബർ പാർക്ക് ആരംഭിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയത്. 2013ൽ ശിലാസ്ഥാപനം നടത്തി. എന്നാൽ, നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കാലതാമസം നേരിടുന്നതിലുള്ള ആശങ്ക അറിയിച്ചാണ് എം.പി കേന്ദ്രമന്ത്രിക്ക് കത്ത് നൽകിയത്. പ്രസ്തുത കത്തിനുള്ള മറുപടിയിലാണ് മന്ത്രി റബർ പാർക്കിനെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്. സംസ്ഥാന സർക്കാറി​െൻറ നിരുത്തരവാദപരമായ നിലപാട് മൂലമാണ് ആയിരക്കണക്കിന് ചെറുപ്പക്കാർക്ക് ജോലി ലഭിക്കേണ്ട ഈ റബർ പാർക്ക് കഴിഞ്ഞ നാലുവർഷമായി നിർമാണം തുടങ്ങാൻ കഴിയാതെ മുടങ്ങിക്കിടക്കുന്നതെന്നും കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു. സംസ്ഥാന മലിനീകരണ നീയന്ത്രണ ബോർഡി​െൻറ അനുമതി ലഭിച്ചാൽ ഉടൻതന്നെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പ്രതിനിധികളുമായും സ്ഥലം എം.പിയും മറ്റ് ജനപ്രതിനിധികളുമായും ചർച്ച നടത്തുന്നതിന് ഉന്നതതല യോഗം ചേരുമെന്നും മന്ത്രി കൊടിക്കുന്നിൽ സുരേഷ് എം.പിക്ക് ഉറപ്പുനൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story