Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആർ.എസ്.എസ് പ്രവർത്തകനെ ...

ആർ.എസ്.എസ് പ്രവർത്തകനെ കൊല്ലാൻ ശ്രമിച്ച കേസ്: പ്രതി റിമാൻഡിൽ

text_fields
bookmark_border
തിരുവനന്തപുരം: പൂജപ്പുര ചുള്ളമുക്കിൽ ആർ.എസ്.എസ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിെച്ചന്ന കേസിലെ പ്രതിയെ ഈ മാസം 23 വരെ റിമാൻഡ് ചെയ്‌തു. കഴിഞ്ഞ ദിവസം പൂജപ്പുര പൊലീസ് പിടികൂടിയ തമലം ചുള്ളമുക്ക് സ്വദേശി രതീഷ് കുമാറിനെയാണ് കോടതി റിമാൻഡ് ചെയ്തത്. മനഃപൂർവമല്ലാത്ത നരഹത്യ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തമലം പ്രദേശത്ത് കൊടിെവച്ചതുമായുള്ള തർക്കം സംഘർഷത്തിലേക്ക് മാറുകയായിരുെന്നന്നാണ് കേസ്. ഇടതുപക്ഷ പ്രവർത്തകനായ രതീഷ് കുമാർ ആർ.എസ്.എസ് പ്രവർത്തകനായ പ്രശാന്തിനോടുള്ള വിരോധം മൂലം ആക്രമിച്ചെന്നാണ് കേസ്. കേസിൽ 14 പ്രതികളാണെന്നും ഇപ്പോൾ പിടികൂടിയ രതീഷ് കുമാർ കേസിലെ ഒന്നാം പ്രതിയാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story