Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 5:20 AM GMT Updated On
date_range 2018-03-15T10:50:59+05:30ഓച്ചിറ പഞ്ചായത്ത് ബജറ്റ്; എല്‍.പി സ്‌കൂള്‍ കുട്ടികള്‍ക്ക് ആകാശയാന്‍, ശാസ്ത്രയാന്‍ പദ്ധതി
text_fieldsഓച്ചിറ: നാലാം ക്ലാസിലെ കുട്ടികള്‍ക്ക് വിമാനയാത്ര സംഘടിപ്പിക്കുന്നതിനുള്ള ആകാശയാന്‍ പദ്ധതിക്കും ശാസ്ത്രാഭിരുചി വളര്‍ത്തുന്നതിന് ശാത്രയാന്‍ പദ്ധതിക്കും തുക വകയിരുത്തി ഓച്ചിറ പഞ്ചായത്ത് ബജറ്റ്. 21,67,17,014 രൂപ വരവും 20,99,23,340 രൂപ ചെലവും 67,93,674 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡൻറ് എസ്. ഗീതാകുമാരിയാണ് അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് അയ്യാണിക്കല്‍ മജീദ്, ആര്‍.ഡി. പത്മകുമാര്‍, എലമ്പടത്ത് രാധാകൃഷ്ണന്‍, മഹിളാമണി, ലത്തീഫാബീവി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കാര്‍ഷിക മേഖലയുടെ വികസനം -56,69,000 രൂപ മൃഗസംരക്ഷണം -36 ലക്ഷം മത്സ്യമേഖലയുടെ വികസനം -അഞ്ച് ലക്ഷം ജലസംരക്ഷണം -25 ലക്ഷം ഹരിത ഭവന പദ്ധതി -10 ലക്ഷം ചെറുകിട വ്യവസായം -1,60,69,000 വിദ്യാഭ്യാസം -32 ലക്ഷം യുവജന ക്ഷേമം -62 ലക്ഷം ആരോഗ്യരംഗം -28,50,000 കുടിവെള്ള ലഭ്യത -26,72,000 ശുചിത്വം -27 ലക്ഷം ഭവന നിർമാണം -80 ലക്ഷം വൃദ്ധജന പരിപാലനം -2.5കോടി ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ ക്ഷേമം -20 ലക്ഷം വനിത-ശിശുക്ഷേമം -5,82,90,000 സദ്ഭരണത്തിന് -22,57,000 പശ്ചാത്തല മേഖലയുടെ വികസനം -2,41,88,000
Next Story