Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 5:20 AM GMT Updated On
date_range 2018-03-15T10:50:59+05:30പരിശീലന സമാപനം
text_fieldsകൊല്ലം: ചന്ദനത്തോപ്പ് ക്രസൻറ്സലാം ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസ് ഹെൽത്ത് ഇൻസ്പെക്ടർ കോളജിലെ 2016-18 ബാച്ചിലുള്ളവർക്ക് ജില്ല ആശുപത്രിയിൽ നടന്നുന്ന വന്ന പരിശീലനം പൂർത്തിയായി. പഠന ക്ലാസുകൾ, ആരോഗ്യ ക്യാമ്പുകൾ തുടങ്ങിയവ ഇതോടനുബന്ധിച്ചുണ്ടായിരുന്നു. സമാപന സമ്മേളനം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് നടക്കും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശിവശങ്കരപിള്ള ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജൂലിയറ്റ് നെൽസൺ, ഡോ. സൈജു ഹമീദ് എന്നിവർ പെങ്കടുക്കുമെന്ന് പ്രഫ. ജെ. അബ്ദുസ്സലാം ചന്ദനത്തോപ്പ് അറിയിച്ചു. സ്കൂൾ വാർഷികം കിഴക്കേകല്ലട: മുട്ടം എസ്.ജെ.എം.എൽ.പി സ്കൂൾ വാർഷിക സമ്മേളനം വെള്ളിയാഴ്ച നടക്കും. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സന്തോഷ് ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡൻറ് ജസി ജോൺസൺ അധ്യക്ഷത വഹിക്കും. ട്രാക്ടർ നൽകി കുണ്ടറ: കിഴക്കേകല്ലട ചെമ്പ് പാടശേഖര സമിതിക്ക് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നൽകിയ ട്രാക്ടറിെൻറ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് എൻ. വിജയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് മേരിക്കുട്ടി ജോയി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തങ്കപ്പൻ ഉണ്ണിത്താൻ, പി. ബാബു, പഞ്ചായത്ത് ഭാരവാഹികളായ സി. ബിനു, കെ. രാധാമണി, യമുന ഷാഹി, ജി. വേലായുധൻ, എ. സുനിൽകുമാർ, അനിൽ ജോസ്, ഷിബു പി. മാത്യു, എ.ജി. ശ്രീകണ്ഠൻനായർ എന്നിവർ സംസാരിച്ചു.
Next Story