Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതെരുവുവിളക്കുകള്‍...

തെരുവുവിളക്കുകള്‍ സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചു

text_fields
bookmark_border
ആറ്റിങ്ങല്‍: തെങ്ങുംവിള ക്ഷേത്രം റോഡിലെ നാല് . ക്ഷേത്രത്തി​െൻറ വടക്കേനടയില്‍നിന്ന് കണ്ടുകൃഷി ഏലായിലേക്ക് പോകുന്ന റോഡിലെ തെരുവുവിളക്കുകളാണ് കഴിഞ്ഞ ദിവസം സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് ഘടിപ്പിച്ച ഈ തെരുവുവിളക്കുകള്‍ ഭക്തജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്നു. തെരുവുവിളക്ക് പ്രകാശിക്കാതായതോടെ രാവിലെയും സന്ധ്യക്കും ക്ഷേത്രത്തില്‍ വരുന്ന ഭക്തജനങ്ങളും ജോലി കഴിഞ്ഞ് മടങ്ങുന്ന സ്ത്രീകളും ട്യൂഷന്‍ കഴിഞ്ഞ് വൈകി വരുന്ന വിദ്യാർഥികളും ഭീതിയിലാണ് ഇതുവഴി േപാകുന്നത്. ഇലക്ട്രിക് പോസ്റ്റില്‍ ഘടിപ്പിച്ച തെരുവുവിളക്കുകളില്‍ ഒന്നി​െൻറ ഇലക്ട്രിക് വയര്‍ വേര്‍പെടുത്തിയ രീതിയിലും മറ്റുള്ളവ പോസ്റ്റില്‍നിന്ന് വലിച്ചിളക്കി നശിപ്പിച്ചനിലയിലുമാണ്. ആക്രമികളെ പിടികൂടാന്‍ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും രാത്രി പൊലീസ് പട്രോളിങ് വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story