Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുൻ മുഖ്യമന്ത്രി സി....

മുൻ മുഖ്യമന്ത്രി സി. അച്യുതമേനോ​െൻറ മകള്‍ സതി

text_fields
bookmark_border
തിരുവനന്തപുരം: (72) നിര്യാതയായി. ഏറെനാളായി ഹൃദ്രോഗ ബാധിതയായിരുന്നു. െചാവ്വാഴ്ച പുലര്‍ച്ചെ 2.30ന് ശ്രീചിത്ര മെഡിക്കല്‍ സയന്‍സ് ആശുപത്രിയിലായിരുന്നു അന്ത്യം. പി.ടി.പി നഗറിലെ (ഹൗസ് നമ്പർ-229 ) വസതിയില്‍ പൊതുദര്‍ശനത്തിനുെവച്ച ശേഷം ൈവകീട്ട് മൂന്നോടെ ശാന്തികവാടത്തില്‍ സംസ്‌കാരം നടത്തി. പ്രശസ്ത യൂറോളജിസ്റ്റ് ഡോ. ശശിധരനാണ് ഭര്‍ത്താവ്. മകള്‍ സന്ധ്യ. സി.പി.ഐ കേന്ദ്ര സെക്രേട്ടറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, പി. തിലോത്തമന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ. രാജന്‍ എം.എല്‍.എ, ടൈസണ്‍ മാസ്റ്റർ എം.എൽ.എ, ഹൗസിങ് ബോര്‍ഡ് ചെയര്‍മാന്‍ പി. പ്രസാദ്, സി.പി.െഎ ജില്ല സെക്രട്ടറി ജി.ആർ. അനില്‍, സി.പി.എം നേതാവ് എം. വിജയകുമാര്‍ തുടങ്ങി നിരവധിപേർ അന്തിമോപചാരം അര്‍പ്പിക്കുവാന്‍ എത്തിയിരുന്നു. ഡോ. രാമന്‍കുട്ടി, ഡോ. രാധ എന്നിവര്‍ സഹോദരങ്ങളാണ്. ഭായി ടീച്ചര്‍ വെള്ളറട: പാട്ടംതലക്കല്‍ അജയഭവനില്‍ പരേതനായ ബാലകൃഷ്ണന്‍ നാടാരുടെ ഭാര്യ ഭായി ടീച്ചര്‍ (80) നിര്യാതയായി. മക്കള്‍: പ്രതീപ്കുമാര്‍, സുരേഷ്‌കുമാര്‍, അജയകുമാരി, സജീവ്കുമാര്‍, ജിജികുമാരി. (ഗവ. എല്‍.പി.എസ് ഡാലുമുഖം), സതീഷ്‌കുമാര്‍, സന്തോഷ്‌കുമാര്‍ (കെ.എസ്.ആർ.ടി.സി വെള്ളറട). മരുമക്കള്‍: ഷീബ, എഡിസന്‍ (എസ്.െഎ.സി.ആര്‍.പി.എഫ്), നിർമല മേരി (മെഡിക്കല്‍ കോളജ്, കാരക്കോണം), ത്രിഭൂവനരാജ് (ജില്ല എംപ്ലോയ്മ​െൻറ് ഓഫിസര്‍, ഇടുക്കി), സുനിത, റോസ്മേരി. പ്രാർഥന വെള്ളിയാഴ്ച രാവിലെ എട്ടിന്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story