Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2018 5:26 AM GMT Updated On
date_range 13 March 2018 5:26 AM GMTപാറ്റൂർ: ഫ്ലാറ്റുടമ തോട് പുറമ്പോക്ക് കൈയേറിയെന്ന് സർവേ സൂപ്രണ്ട്
text_fieldsbookmark_border
തിരുവനന്തപുരം: പാറ്റൂരിൽ ഫ്ലാറ്റുടമ തോട് പുറമ്പോക്ക് കൈയേറിയെന്ന് ജില്ല സർവേ സൂപ്രണ്ട് ലോകായുക്തയിൽ മൊഴിനൽകി. പാറ്റൂർ കേസിലെ ഭൂമി സംബന്ധിച്ച രേഖകളും പ്ലാനും സ്കെച്ചും സൂപ്രണ്ട് ഹാജരാക്കി. ഫ്ലാറ്റ് ഉടമ സർക്കാർ ഭൂമി കൈവശം വെച്ചിരിക്കുന്നതിെൻറ തെളിവുകൾ സൂപ്രണ്ട് ഹാജരാക്കി. 118.5 സെൻറിെൻറ പ്രമാണം മാത്രമേ ഫ്ലാറ്റ് ഉടമക്ക് ഹാജരാക്കാൻ കഴിഞ്ഞുള്ളൂ. എന്നാൽ അവരുടെ കൈവശം 135 സെൻറ് ഭൂമിയുണ്ടെന്ന് സർവേ സൂപ്രണ്ട് മൊഴി നൽകി. ഈഭൂമി കൈവശം വന്നതെങ്ങനെയെന്നതിന് ഫ്ലാറ്റ് ഉടമക്ക് മറുപടിയില്ല. അവരുടെ കൈവശമുള്ള ആറ് സെൻറ് ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. അത് അനുമതിയില്ലാത്ത പ്രവർത്തനമാണ്.സർവേ സൂപ്രണ്ട് ഹാജരാക്കിയ തെളിവുകൾ നിരാകരിക്കാൻ ഫ്ലാറ്റ് ഉടമക്കുവേണ്ടി ഹാജരായ അഭിഭാഷകനും കഴിഞ്ഞില്ല. വിചാരണയിൽ സർക്കാറിന് അനുകൂലമായ തെളിവുകളാണ് നിരത്തിയത്. ഹൈകോടതി നിർദേശപ്രകാരമാണ് തെളിവെടുപ്പ് നടന്നത്. അവസാനവാദത്തിനായി കേസ് 27ലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story