Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2018 5:11 AM GMT Updated On
date_range 2018-06-24T10:41:58+05:30വീട്ടമ്മയുടെ മരണം ഹൃദ്രോഗംമൂലമെന്ന് പ്രാഥമികനിഗമനം; 30 പവെൻറ ആഭരണം നഷ്ടെപ്പട്ടതായി ബന്ദുക്കള്‍
text_fieldsവെള്ളറട: വീട്ടമ്മയെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കെണ്ടത്തിയ സംഭവത്തില്‍ മരണകാരണം ഹൃദ്രോഗമെന്ന് പ്രാരംഭനിഗമനം. കത്തിപ്പാറ ആട് വിഴുന്നാന്‍കുഴി ഷാജി ഭവനില്‍ പരേതനായ സെല്വരാജിെൻറ ഭാര്യ ബേബി (58) ആണ് മരിച്ചത്. ധരിച്ചിരുന്ന 12 പവൻ അടക്കം വീട്ടില്‍ സൂക്ഷിച്ചിരുന്നതുൾപ്പെടെ 30 പവെൻറ ആഭരണം നഷ്ടപ്പട്ടതായി ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞദിവസം രാവിലെയാണ് പൊലീസിന് മരണവിവരം ലഭിച്ചത്. മൂത്തമകള്‍ വീട്ടിലെത്തിയപ്പോള്‍ അമ്മ കിടന്നിരുന്ന മുറി പുറത്ത്നിന്ന് പൂട്ടിയ നിലയില്‍ കണ്ടെന്നും കതക് തുറക്കാനുള്ള താക്കോല്‍ കണ്ടിെല്ലന്നും പിന്നീട് കിട്ടിയെന്നുമാണ് പൊലീസിന് മൊഴിനല്‍കിയത്. മൊഴിയില്‍ ദുരൂഹത ഉള്ളതായിട്ടാണ് പൊലീസിെൻറ നിഗമനം. സി.ഐ അജിത്കുമാറിെൻറയും എസ്.ഐ സതീഷ്കുമാറിെൻറയും നേതൃത്വത്തില്‍ നടപടിക്രമം പൂര്‍ത്തിയാക്കി. നഷ്ടപ്പെെട്ടന്ന് പറഞ്ഞതില്‍ കുറച്ച് ആഭരണം വീട്ടില്‍നിന്ന് കണ്ടത്തിയതായും മക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലപാതകത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും സി.ഐ അജിത്കുമാര്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്േമാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു. പോസ്റ്റ്േമാര്ട്ടത്തിലാണ് മരണകാരണം ഹൃദ്രോഗമാകാമെന്ന നിഗമനം. എന്നാല്‍ വീട്ടമ്മയുടെ ആഭരണങ്ങള്‍ കവര്‍ന്നത് ആെരന്നതിന് ആര്‍ക്കും വ്യക്തത വരുത്താന്‍ കഴിയുന്നില്ല.
Next Story