Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാമ്പസ്​...

കാമ്പസ്​ ചലച്ചിത്രോത്സവം -മത്സരം

text_fields
bookmark_border
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ഫിൽക്ക (ഫിലിം ലവേഴ്സ് കൾചറൽ അസോസിയേഷൻ) ജൂലൈ 28ന് തൈക്കാടുള്ള ചാന്ദ് അക്കാദമിയിൽ വിദ്യാർഥികൾക്ക് ചലച്ചിേത്രാത്സവം (മത്സരവിഭാഗം) സംഘടിപ്പിക്കും. നല്ല കഥാപാത്രത്തിനും കഥേതര ചിത്രത്തിനും 7500 രൂപയും രണ്ടാമത്തെ നല്ലചിത്രത്തിന് 5000 രൂപയും പുരസ്കാരം നൽകും. മത്സരത്തിേലക്ക് വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറത്തിന് സ്വന്തം മേൽവിലാസമെഴുതിയ സ്റ്റാെമ്പാട്ടിച്ച കവർ സെക്രട്ടറി, ഫിൽക്ക, ശിവം, നീറമൺകര, പാപ്പനംകോട് പി.ഒ, തിരുവനന്തപുരം 695018 വിലാസത്തിൽ അയക്കണം. അപേക്ഷാേഫാറം drnairmkp@gmail.com ഇ-മെയിൽ വഴിയും www.filca.in വെബ്സൈറ്റ് വഴിയും ലഭിക്കും. പൂരിപ്പിച്ച ഫോറവും പ്രദർശിപ്പിക്കാൻ ഉദ്ദേശിക്കുന്ന സിനിമയും (ഡി.വി.ഡി/സീഡി) ജൂലൈ 21ന് മുമ്പ് മുകളിൽ പറഞ്ഞ വിലാസത്തിൽ ലഭിക്കണം. േഫാൺ: 9446330368, 04712490368.
Show Full Article
TAGS:LOCAL NEWS 
Next Story