തൊഴിൽജന്യ രോഗങ്ങൾ തടയാനുള്ള സംവിധാനങ്ങൾ അപര്യാപ്​തം -മന്ത്രി

05:51 AM
14/06/2018
തിരുവനന്തപുരം: തൊഴിൽജന്യ രോഗങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനും അനുയോജ്യമായ സംവിധാനങ്ങളുടെ അപര്യാപ്തത വെല്ലുവിളിയാണെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. തൊഴിൽജന്യ രോഗങ്ങൾ തടയാൻ ആവശ്യമെങ്കിൽ ഫാക്ടറി നിയമത്തിൽ കാലാനുസൃത പരിഷ്കാരം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് ആരംഭിക്കുന്ന വെബ്സൈറ്റ് അധിഷ്ടിത പരിശോധന സംവിധാനമായ വെബ് എനേബിൾഡ് റിസ്ക് വെയിറ്റഡ് ഇൻസ്പെക്ഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അേദ്ദഹം. ഫാക്ടറികളിൽ തൊഴിൽ സുരക്ഷ ഉറപ്പുവരുത്താൻ സുതാര്യമായ പരിശോധനകൾ നടത്തണം. ഇതി​െൻറ പേരിൽ തൊഴിലുടമയെ പീഡിപ്പിക്കാൻ പാടില്ല. ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങളും രാഷ്ട്രീയ നിലപാടുകളും പരിശോധനയിൽ പ്രതിഫലിക്കരുത്. ഇത്തരം വിഷയങ്ങളിൽ സർക്കാർ വീട്ടുവീഴ്ചക്ക് തയാറല്ല. നിബന്ധനകൾ പാലിക്കുന്ന വ്യവസായ സ്ഥാപനങ്ങൾക്കും ഫാക്ടറികൾക്കും ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് ഗ്രേഡിങ് ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കെ. മുരളീധരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡോ. രവിരാമൻ, എ.കെ. വിജയകുമാർ, ജോർജ് നൈനാൻ എന്നിവർ പെങ്കടുത്തു. വെബ് എനേബിൾഡ് റിസ്ക് വെയിറ്റഡ് ഇൻസ്പെക്ഷൻ ................................................................................... ഫാക്ടറികളെ അപകടതീവ്രതയുടെ അടിസ്ഥാനത്തിൽ തരംതരിച്ച് ഒാൺലൈൻ സഹായത്തോടെ പരിശോധന നടത്തുന്ന സംവിധാനമാണിത്. പരിശോധന നടത്തേണ്ട ഫാക്ടറികളുടെ വിവരം മുൻഗണനാക്രമത്തിൽ ഒാേരാ മാസവും ഫാക്ടറി ഇൻസ്പെക്ടർമാരുടെ ടാബിൽ സേന്ദശമായെത്തും. പരിശോധന സമയത്ത് ഇൻസ്പെക്ഷൻ റിപ്പോർട്ടുകൾ ഫാക്ടറി ഉടമയുടെയും തൊഴിലാളിയുടെയും സാന്നിധ്യത്തിൽ ഫാക്ടറികളിൽ വെച്ചുതന്നെ പുതിയ സംവിധാനത്തിൽ തയാറാക്കാം. ചട്ടലംഘനങ്ങളോ നിയമവിരുദ്ധ നടപടികളോ കണ്ടെത്തിയാൽ ഇവയുടെ ചിത്രങ്ങളും അനുബന്ധ വിവരങ്ങളും സോഫ്റ്റ്വെയറിൽ അപ്പോൾ തന്നെ അപ്ലോഡ് ചെയ്യാം. ഫാക്ടറി ഉടമയുടെ ഡിജിറ്റൽ ഒപ്പ് തൽസമയം സ്വീകരിക്കാം. ഇൗ റിപ്പോർട്ടുകൾ ഉന്നത ഉദ്യേഗസ്ഥർക്കും ഫാക്ടറി ഉടമക്കും മെയിലായി ലഭിക്കും.
Loading...
COMMENTS